Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോൺ അടയ്ക്കാത്തതിനെത്തുടർന്ന് പൊലീസ് തല്ലിച്ചതച്ച കർഷകന് സഹായ വാഗ്ദാനവുമായി വിശാൽ; കർഷകന്റെ വായ്പാ തുക താൻ നാല് ആഴ്‌ച്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കുമെന്ന് നടന്റെ വാഗ്ദാനം

ലോൺ അടയ്ക്കാത്തതിനെത്തുടർന്ന് പൊലീസ് തല്ലിച്ചതച്ച കർഷകന് സഹായ വാഗ്ദാനവുമായി വിശാൽ; കർഷകന്റെ വായ്പാ തുക താൻ നാല് ആഴ്‌ച്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കുമെന്ന് നടന്റെ വാഗ്ദാനം

മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ കൊണ്ട് എന്നും തമിഴകത്ത് ശ്രദ്ധ നേടിയിട്ടുള്ള നടനാണ് വിശാൽ. ഇപ്പോളിതാ വീണ്ടും നടൻ മുഴുവൻ താരങ്ങൾക്കും വിശാൽ വീണ്ടും മാതൃക യാവുകയാണ്. ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ പൊലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന കർഷകനെ സഹായിച്ചുകൊണ്ടാണ് വിശാൽ ഇത്തവണ എത്തിയിരിക്കുന്നത്.

തഞ്ചാവൂർ സ്വദേശിയായ ബാലൻ എന്ന കർഷകന്റെ വായ്പാ തുക മുഴുവനും നാല് ആഴ്ചയ്ക്കുള്ളിൽ താൻ തിരിച്ചടയ്ക്കുമെന്നാണ് വിശാൽ ഉറപ്പു നൽകിയിരിക്കുന്നത്.2011ൽ ട്രാക്ടർ വാങ്ങാനാണ് ബാലൻ 3.4ലക്ഷം രൂപ ലോണെടുത്തത്. പലിശയടക്കം 4.1 ലക്ഷം അടക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുണ്ടായ കൃഷി നഷ്ടത്തെ തുടർന്ന് രണ്ടുമാസം
പലിശയടക്കാൻ വൈകിയതിനാണ് ബാങ്ക് പൊലീസ് സഹായത്തോടെ ബാലനെ മർദ്ദിച്ച് ട്രാക്ടർ ജപ്തി ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെ മർദ്ദനത്തിന്റെ വിഡിയോ കണ്ട വിശാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സഹായ വാഗ്ദാനം നൽകുകയായിരുന്നു. കർഷകനു തടസമില്ലെങ്കിൽ മുഴുവൻ തുകയും താൻ അടയ്ക്കാൻ തയ്യാറാണെന്ന് ട്വിറ്റർ വഴി അറിയിക്കുകയുമായിരുന്നു.

വിശാൽ തനിക്ക് ധനസഹായം നൽകാമെന്ന് അറിയച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ബാലൻ പ്രതികരിച്ചു.ബാങ്ക് നൽകിയ പരാതിയിലാണ് ബാലനെ ഭാര്യയുടെയും നാട്ടുകാരുടെയും മുന്നിലിട്ട് പൊലീസ് തല്ലിച്ചതച്ചത്. ബാങ്ക് നൽകിയ കോർട്ട് ഓർഡർ പ്രകാരമാണ് പ്രവർത്തിച്ച തെന്നായിരുന്നു പൊലീസിന്റെ വാദം.

ബാലൻ തന്റെ ലോണിന്റെ വിവരങ്ങൾ വിശാലിന്റെ ഓഫീസിൽ അറിയിക്കുകയും ചെയ്!തു. വലിയ കടങ്ങളുള്ള വലിയ വ്യവസായികൾ രക്ഷപ്പെടുമ്പോഴാണ് സാധാരണ കർഷകർക്ക് ക്രൂരമായ അനുഭവങ്ങൾ േനരിടേണ്ടിവരുന്നതെന്നു വിശാലിന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കർഷകനെ മർദ്ദിച്ച സംഭവം വിശാലിനെ ദുഃഖിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP