Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിനൊപ്പം ഇറ്റലിയിൽ അവധിയാഘോഷിക്കുന്ന അസിൻ വിമാനം പറത്തുന്ന വീഡിയോ വൈറൽ; രാഹുലിനും അസിനുമൊപ്പം യാത്രയിൽ പങ്ക് ചേർന്ന് നടൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൽ ഖന്നയും

ഭർത്താവിനൊപ്പം ഇറ്റലിയിൽ അവധിയാഘോഷിക്കുന്ന അസിൻ വിമാനം പറത്തുന്ന വീഡിയോ വൈറൽ; രാഹുലിനും അസിനുമൊപ്പം യാത്രയിൽ പങ്ക് ചേർന്ന് നടൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൽ ഖന്നയും

മൈക്രോമാക്സ് ഉടമ രാഹുൽ ശർമ്മയെ വിവാഹം കഴിച്ച ശേഷം അസിൻ പൂർണമായും സിനിമ വിട്ട് നില്ക്കുകയാണ്. ഇപ്പോഴിതാ ഭർത്താവിനൊപ്പം നടത്തിയ ഒരു യാത്രയിൽ നടി വിമാനം പറത്തിയതാണ് ശ്രദ്ധ നേടുന്നത്. നടി പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

ഇറ്റലിയിൽ ഭർത്താവിനൊപ്പം അവധിക്കാലം ചെലവഴിച്ചു കാണ്ടിരിക്കുകയാണ് ഇപ്പോൾ അസിൻ തോട്ടുങ്കൽ. അവധി ആഘോഷത്തിനിടെ അസിൻ വിമാനം ഓടിക്കുന്ന ചിത്രങ്ങളും
വീഡിയോകളും ആണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭർത്താവ് രാഹുൽ ശർമ്മ യ്ക്കൊപ്പം നടത്തിയ യാത്രയിൽ നടൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൽ ഖന്നയും ഉണ്ടായിരുന്നു. അക്ഷയും കുടുംബവും നേരത്തെ തന്നെ ഇറ്റലിയിലുണ്ടായിരുന്നു. അസിനും കുടുംബവും എത്തിയതോടെ താരകുടുംബങ്ങൾ ഒന്നിച്ചായി യാത്ര.

ജനുവരിയിലായിരുന്നു മൈക്രോമാക്സ് ഉടമ രഹുൽ ശർമ്മയും അസിനും തമ്മിലുള്ള വിവാഹം. 2015 ൽ പുറത്തിറങ്ങിയ ഓൾ ഇസ് വെൽ ആണ് അസിന്റെതായി പുറത്തിറങ്ങിയ അവസാന ബോളിവുഡ് ചിത്രം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP