Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയിൽ തിരക്കേറിയ കാലത്ത് അഭിനയം നിറുത്തി; സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റ്; വിവാഹ ശേഷം അഭിനയിക്കുന്നതിൽ ഭർത്താവ് എതിർത്തിരുന്നില്ല; എന്നിട്ടും താൻ സിനിമ നിറുത്താനുള്ള കാരണം വെളിപ്പെടുത്തി നടി ചിത്ര

സിനിമയിൽ തിരക്കേറിയ കാലത്ത് അഭിനയം നിറുത്തി; സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റ്; വിവാഹ ശേഷം അഭിനയിക്കുന്നതിൽ ഭർത്താവ് എതിർത്തിരുന്നില്ല; എന്നിട്ടും താൻ സിനിമ നിറുത്താനുള്ള കാരണം വെളിപ്പെടുത്തി നടി ചിത്ര

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമയിലെ സൂപ്പർതാര ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു നടി ചിത്ര. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വർഷം പിന്നിടുമ്പോൾ താൻ അഭിനയം നിറുത്താനുള്ള കാരണം വ്യക്തമാക്കുകയാണ് ഇവർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയിൽ മികച്ച വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്‌നങ്ങളാണെന്നു ചിത്ര തുറന്നു പറയുന്നു. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് തന്റെ അച്ഛന്റെ വൃക്കകൾ പ്രവർത്തനരഹിതമാകുന്നത്. രോഗം മൂർച്ഛിക്കുന്നതിനിടെ മകൾ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി എത്രയും വേഗം ചിത്രയുടെ വിവാഹം നടത്തി.

ചിത്രയുടെ അമ്മ(ദേവി) നേരത്തെ മരിച്ചുപോയതാണ്. അമ്മ മരിക്കുന്ന സമയത്ത് സംവിധായകൻ ശശികുമാർ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താൻ. അമ്മയുടെ മരണസമയത്ത് തനിക്ക് അമ്മയ്‌ക്കൊപ്പം ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. അതുപോലെ തന്റെ അസാന്നിദ്ധ്യത്തിൽ അച്ഛൻ യാത്രയാകരുതെന്ന വാശി തനിക്കുണ്ടായിരുന്നു എന്നും അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അച്ഛനെയെ ശുശ്രൂഷിക്കുകയായിരുന്നു താനെന്ന് ചിത്ര പറയുുന്നു.

ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. അഭിനത്തെ ആരും എതിർത്തിരുന്നില്ല. താനാണ് അത് വേണ്ടന്ന് വെച്ചത്. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭർത്താവിന്റേത് എന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടെന്ന് വെച്ച് അഭിനയം ഉപേക്ഷിച്ചത്.

എന്നാൽ 'എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല' എന്നും പറഞ്ഞു ഭർത്താവ് നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം ഞാൻ മഴവില്ല്, സൂത്രധാരൻ എന്നീ രണ്ടു ചിത്രങ്ങൾ ചെയ്തതെന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP