Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി നഴ്‌സ് ലക്ഷ്മിയെ അവതരിപ്പിച്ച ഗൗതമി നായർ വിവാഹിതയാകുന്നു; എംഎസ്‌സി സൈക്കോളജി പഠനം പൂർത്തിയാക്കിയശേഷം മെയിൽ വിവാഹം

ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി നഴ്‌സ് ലക്ഷ്മിയെ അവതരിപ്പിച്ച ഗൗതമി നായർ വിവാഹിതയാകുന്നു; എംഎസ്‌സി സൈക്കോളജി പഠനം പൂർത്തിയാക്കിയശേഷം മെയിൽ വിവാഹം

ആലപ്പുഴ: മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കൻഷോയിലൂടെ മലയാളികൾക്കു കിട്ടിയ നടിയാണ് ലക്ഷ്മി നായർ. ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി പെണ്ണായും ഗൗതമി ശ്രദ്ധേയയായി.

ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്‌സിനെ അവതരിപ്പിച്ചത് മലയാളികൾ ഇന്നും മറന്നിട്ടില്ല. ഇപ്പോൾ ഗൗതമി വിവാഹിതയാകുന്നു എന്നതാണ് പ്രധാന വാർത്ത.

തിരുനന്തപുരം വുമൺസ് കോളേജിൽ എംഎ സൈക്കോളജി വിദ്യാർത്ഥിയാണ് ഗൗതമി. പഠനം പൂർത്തിയാക്കി മെയ് മാസം വിവാഹം ഉണ്ടാകുമെന്നാണ് ഗൗതമിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

നാല് വർഷം കൊണ്ട് അഞ്ച് ചിത്രങ്ങളിൽ മാത്രമാണ് ഗൗതമി അഭിനയിച്ചത്. ആദ്യ വർഷം തന്നെ മൂന്ന് ചിത്രങ്ങളിലാണ് ഗൗതമി അഭിനിയച്ചത്. സെക്കൻഡ് ഷോ, ഡയമണ്ട് നെക്ലസ്, ചാപ്‌റ്റേഴ്‌സ് എന്നിവയായിരുന്നു അവ. ചിത്രങ്ങൾ മൂന്നും ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ചെയ്ത കൂതറ, കാമ്പസ് ഡയറി എന്നീ ചിത്രങ്ങൾക്കിടയിൽ രണ്ടു വർഷത്തിന്റെ ഇടവേളയുണ്ടായിരുന്നു. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP