Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ മിസ് കേരളയും നടിയുമായ ഇന്ദു തമ്പിക്ക് പ്രണയ സാഫല്യം; ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വരണമാല്യം ചാർത്തിയത് നടൻ കിഷോറിനെ

മുൻ മിസ് കേരളയും നടിയുമായ ഇന്ദു തമ്പിക്ക് പ്രണയ സാഫല്യം; ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വരണമാല്യം ചാർത്തിയത് നടൻ കിഷോറിനെ

ലവൂർ രവികുമാറിന്റെ ഫാദേഴ്‌സ് ഡേയിലൂടെ മലയാളത്തിൽ രംഗപ്രവേശം ചെയ്ത നടി ഇന്ദു തമ്പിക്ക് പ്രണയ സാഫല്യം. ഏറെ കാലത്തെ പ്രണയത്തിന് ശേഷം നടനായ കിഷോറിനെയാണ് മുൻ മിസ് കേരള കൂടിയായ നടി വരണമാല്യം ചാർത്തിയത്. ഏപ്രിലിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

തിരുവനന്തപുരത്താണ് വിവാഹം നടന്നത്. ഫാദേഴ്‌സ് ഡേ എന്ന ചിത്രത്തിലെത്തുന്നതിന് മുമ്പ് നടി സീരിയലിൽ അഭിനയിച്ചിരുന്നു. സൈന്യത്തിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്ത കിഷോറും സിനിമാ നടനാണ്.

നല്ല ഉയരവും മുഖശ്രീയുമുള്ള ഇന്ദു സൗന്ദര്യമത്സര വേദിയിലൂടെ സിനിമയിലെത്തിയത്. തിരുവനന്തപുരം കുറവൻകോണം സ്വദേശിയായ ഇന്ദു ബിസിനസ്സുകരാനായ സുരേഷ് തമ്പിയുടെയും ജയശ്രീ തമ്പിയുടെയും മകളാണ്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP