Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി കസ്തൂരിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; മാതൃത്വത്തെ ആഘോഷമാക്കി സോഷ്യൽ മീഡിയ

നടി കസ്തൂരിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; മാതൃത്വത്തെ ആഘോഷമാക്കി സോഷ്യൽ മീഡിയ

പ്രസവശേഷം സ്ത്രീയുടെ സൗന്ദര്യം നഷ്ടപ്പെടില്ലെന്ന് പ്രശസ്ത മലയാളം തമിഴ് നടിയായ കസ്തൂരി. പറയുക മാത്രമല്ല തന്റെ അർദ്ധനഗ്‌നയായി കുഞ്ഞിനെയും എടുത്തു നിൽക്കുന്ന ചിത്രങ്ങളിലൂടെ നടി ഇത് തെളിയിക്കുകയും ചെയ്തു. ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കസ്തൂരിയുടെ നാല് ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

നടിമാരുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ആരെങ്കിലും പ്രചരിപ്പിച്ചതാകും എന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ അതങ്ങനെയല്ല. ഒറിജിനൽ ചിത്രങ്ങളാണ് അത്. അരയ്ക്ക് മേലെ നഗ്‌നയായിട്ടായിരുന്നു കസ്തൂരി ഫോട്ടോയിൽ ഉണ്ടായിരുന്നത്. കസ്തൂരിയുടെ സമ്മതത്തോടെ തന്നെയായിരുന്നു ഈ ഫോട്ടോഷൂട്ട് നടന്നത്.

ഇതൊരു വ്യാജചിത്രമല്ലെന്നും സാമൂഹ്യനന്മക്കായി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാകുന്നതിന് വേണ്ടി ഒരു വർഷം മുൻപ് നടത്തിയ ഫോട്ടോഷൂട്ടാണെന്നും നടി സമ്മതിച്ചു. ഈ ഫോട്ടോഷൂട്ട് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്ന് കസ്തൂരി പറയുന്നു. എൺപതോളം സ്ത്രീകളാണ് ഇങ്ങനെയൊരു അർദ്ധനഗ്‌ന ഫോട്ടോഷൂട്ടിന് മുന്നോട്ടുവന്നത്.

ഒരു സ്ത്രീ അമ്മയാകുന്നതോടെ അവളുടെ സൗന്ദര്യമെല്ലാം നശിക്കുന്നുവെന്ന ധാരണ സമൂഹത്തിനിടയിലുണ്ട്. എന്നാൽ ഇത് വെറും തെറ്റായധാരണ മാത്രമാണെന്ന് തെളിയിക്കാനാണ് കസ്തൂരി ഉൾപ്പടെയുള്ള അമ്മമാർ ഇങ്ങനെയൊരു ഫോട്ടോഷൂട്ടിന് തയ്യാറായത്. എ ബോഡി ഓഫ് ബ്യൂട്ടിഫുൾ പ്രോജട്ക്: ദ് ബോഡീസ് ഓഫ് മദേഴ്‌സ് എന്ന പരിപാടിയുടെ ഫോട്ടോഗ്രാഫർ അമേരിക്കകാരനായ ജേഡ് ബീൽ ആണ്.

991 ൽ ചക്രവർത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടുകാരിയായ കസ്തൂരി മലയാളത്തിലെത്തുന്നത്. പിന്നീട് അഗ്രജൻ, സ്‌നേഹം, മംഗല്യപ്പല്ലക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കസ്തൂരിയെ മലയാളത്തിൽ ഏറ്റവും ജനപ്രിയയാക്കിയ ചിത്രമാണ് അനിയൻ ബാവ ചേട്ടൻ ബാവ. ഇതിലെ അമ്മു ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റി. 1999ലെ പഞ്ചപാണ്ഡവർ എന്ന ചിത്രത്തിന് ശേഷം മലയാളം വിട്ടതാണ് കസ്തൂരി. പിന്നീട് തമിഴ്, കന്നഡ സിനിമകളിൽ സജീവമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിൽ ചില ഗ്ലാമർ വേഷങ്ങളിലൂടെയാണ് കസ്തൂരി തിരിച്ചുവന്നത്. മിലിയിലൂടെ കസ്തൂരി മലയാളിത്തിലും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എന്നാൽ അത് നടന്നില്ല.

Photo Courtesy: Jade Beall

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP