Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകന്മാരുടെ അമ്മയാകുന്ന പരിപാടി ലെന നിർത്തുന്നു; പൃഥിരാജിന്റെ അമ്മയായാൽ പിന്നെ അമ്മ വേഷത്തിനില്ലെന്ന് ലെന

നായകന്മാരുടെ അമ്മയാകുന്ന പരിപാടി ലെന നിർത്തുന്നു; പൃഥിരാജിന്റെ അമ്മയായാൽ പിന്നെ അമ്മ വേഷത്തിനില്ലെന്ന് ലെന

ലെന വ്യത്യസ്ത റോളുകൾ തിരഞ്ഞെടുക്കുന്ന താരമാണ് .സ്‌നേഹമെന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായിട്ടാണ് ലെന അഭിനയത്തിലേക്കെത്തിയത്. അന്നുതൊട്ടിന്നോളം നിരവധി കഥാപാത്രങ്ങളിലൂടെ ലെന സിനിമയിൽ തന്നെയുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന പൃഥിരാജ് ചിത്രമായ എന്ന് നിന്റെ മൊയ്തീനിൽ പൃഥിരാജിന്റെ അമ്മയായിട്ടാണ് ലെന അഭിനയിച്ചിരിക്കുന്നതും.

എന്നാൽ ഇനി നായകന്റെ അമ്മയാവാൻ ഇല്ലെന്ന് ലെന വ്യക്തമാക്കി. റിലീസിനൊരുങ്ങുന്ന ''നിൽ പൃഥ്വിരാജിന്റെ അമ്മയാകുന്നതിന് ശേഷം ഇത്തരം വേഷങ്ങൾ ചെയ്യേണ്ടെന്നാണ് തീരുമാനം. പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് തീരുമാനമെന്നും അവർ പറയുന്നു.

മൊയ്തീന്റെ കുട്ടിക്കാലത്തേതുൾപ്പെടെ മൂന്ന് കാലഘട്ടങ്ങളെ അവതരിപ്പിക്കേണ്ടി വന്നത് വെല്ലുവിളിയായെന്ന് പുതിയ സിനിമയിലെ വേഷത്തെക്കുറിച്ച് അവർ പറഞ്ഞു. 60കളിലെ കോഴിക്കോട് പശ്ചാത്തലമായ സിനിമയിൽ ഭാഷയും വസ്ത്രവും ഇതുവരെ ചെയ്തതിനേക്കാൾ വ്യത്യസ്തമാണ്. യഥാർത്ഥത്തിൽ ജീവിച്ചിരുന്ന പാത്തുമ്മയായാണ് ലെനയുടെ ഭാവപ്പകർച്ച.

കഴിഞ്ഞ വർഷമിറങ്ങിയ ലാൽ ജോസിന്റെ വിക്രമാദിത്യനിൽ ദുൽക്കറിന്റെ അമ്മ വേഷവും ഹാപ്പി ജേർണിയിൽ ജയസൂര്യയുടെ അമ്മ വേഷവും അവതരിപ്പിച്ചത് ലെനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP