Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട്; കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ്, അത് ഞാൻ മറച്ചു വെക്കില്ല; തടി കുറഞ്ഞപ്പോഴും ഇതു പോലെ ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു; സമൂഹ മാധ്യമങ്ങളിലെ കമന്റുകൾക്ക് മറുപടിയുമായി നടി നസ്രിയ

തടിയുള്ള ഫോട്ടോ കണ്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞവരുണ്ട്; കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ്, അത് ഞാൻ മറച്ചു വെക്കില്ല; തടി കുറഞ്ഞപ്പോഴും ഇതു പോലെ ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു; സമൂഹ മാധ്യമങ്ങളിലെ കമന്റുകൾക്ക് മറുപടിയുമായി നടി നസ്രിയ

മറുനാടൻ മലയാളി ഡസ്‌ക്‌

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ആരംഭിച്ചതാണ് നസ്രിയയുടെ മൊഞ്ചിനെ പറ്റിയുള്ള സമൂഹ മാധ്യമത്തിലെ കമന്റുകൾ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും നസ്രിയ വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് നസ്രിയ ഫഹദിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. വണ്ണം വച്ചപ്പോൾ എടുത്ത ചിത്രങ്ങൾ കണ്ട് പരിഭവം അറിയിച്ച ആരാധകരെ പറ്റി നസ്രിയ പറഞ്ഞ വരികൾ ഇപ്രകാരമായിരുന്നു. ' അവർക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ'.

കൂടെ എന്ന ചിത്രത്തെ പറ്റി പറയുമ്പോഴും നൂറു നാവാണ് നസ്രിയയ്ക്ക്. രണ്ടു വർഷം മുൻപ് അഞ്ജലി മേനോൻ തന്നെ കണ്ടപ്പോൾ ഗുണ്ടുമണി എന്നാണ് വിളിച്ചത്. ഗുണ്ടുമണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ചേച്ചി ചോദിച്ചു. എതാനും ദിവസങ്ങൾക്കുള്ളിൽ വിളിച്ച് സിനിമയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇത്രയും ആഴത്തിൽ താൻ ഒരു തിരക്കഥ വായിച്ചിട്ടില്ലെന്നാണ് നസ്രിയ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ വന്ന കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും നസ്രിയ പറയുന്നു. വണ്ണം കൂടിയ സമയത്ത് ഏറെ നിരാശയുണ്ടായിരുന്നു. വണ്ണം ഉണ്ടായിരുന്ന സമയത്തെ ഫോട്ടോ കണ്ട് ഗർഭിണിയാണെന്ന് പറഞ്ഞവർ വരെയുണ്ട്. കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിതത്തിലെ മനോഹരമായ ഒരു കാര്യമാണ്. അത് ഞാൻ മറച്ചു വെക്കില്ല.

ഭർത്താവിനെ പറ്റി പറയുമ്പോഴും ഏറ്റവും സന്തോഷവതിയാണ് നസ്രിയ. ഫഹദ് വളരെ ശാന്തനാണ്. സിനിമാ മേഖലയിൽ നിന്നും ഒരാളെ വിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞാൽ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ ആ ചിന്തയില്ല. ഈ ജീവിതം തന്നെയാണ് എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത്.

സിനിമയിലെ വനിതാ സംഘടനയെ പറ്റിയും നസ്രിയ തന്റെ അഭിപ്രായം തുറന്ന് പറയുന്നു. ഇത്തരത്തിലുള്ള സംഘടന നല്ലൊരു തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം. ഡബ്ലുസിസിയുടെ പ്രാരംഭ ഘട്ടത്തിൽ ആരും എന്റെ അഭിപ്രായം ചോദിച്ചില്ല. ഫെമിനിസത്തെപ്പറ്റി പറയാൻ എനിക്ക് പക്വത ആകാത്തതാകാം കാരണം. സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ഇറങ്ങുന്നില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും നസ്രിയ പറയുന്നു. ടേക്ക് ഓഫ്, മിലി എന്നീ സിനിമകളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നസ്രിയയുടെ അഭിപ്രായം തുറന്ന് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP