Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്തചന്ദനക്കടത്ത് കേസ്; ഒളിവിൽ പോയ തെലുങ്ക് നടി നീതു അഗർവാൾ ബാംഗ്ലൂരുവിൽ അറസ്റ്റിൽ

രക്തചന്ദനക്കടത്ത് കേസ്; ഒളിവിൽ പോയ തെലുങ്ക് നടി നീതു അഗർവാൾ ബാംഗ്ലൂരുവിൽ അറസ്റ്റിൽ

ക്തചന്ദനം കടത്തിയ കേസിൽ പ്രതിയായിരുന്ന തെലുങ്ക് നടി നീതു അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ വച്ചാണ് നീതുവിനെ കർണൂൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നിട്ട് കുറച്ച് ദിവസങ്ങളാെന്നും പൊലീസ് ഈ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മസ്താൻ വാലിയെ താൻ വിവാഹം കഴിച്ചുവെന്നും അയാൾ തന്നെ ഗാർഹികപീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും ചോദ്യംചെയ്യലിൽ നീതു പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കാനായി നീതു ഒളിവിൽ പോയതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ചന്ദനകള്ളക്കടത്തുകാർക്ക് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് ഇവരുടെ അക്കൗണ്ടിൽ നിന്നുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നീതുവിനെതിരെ നടപടി എടുത്തത്.

നീതുവിനെതിരെ കർണൂൽ ജില്ലയിലെ രുദ്രാവരം പൊലീസാണ് കേസെടുത്തത്. അതേസമയം കള്ളക്കടത്തിലെ പണം നീതുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് നീതു അഗർവാളിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. ഒളിവിൽ പോയ നീതു അഗർവാളിന് വേണ്ടി ബംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു .

സിനിമാ നിർമ്മാതാവ് മസ്താൻ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗർവാളിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മസ്താൻ വാലി 35 ലക്ഷം രൂപയുടെ ഒരു ഫ്‌ളാറ്റ് നീതുവിന് സ്വന്തമായി കൊടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2013 ലാണ് പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ നീതു അഗർവാൾ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. മസ്താൻ വാലിയാണ് ഈ ചിത്രം നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP