Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവൻ എന്റെ കാലിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചിരുന്നു; ഞാൻ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്ന്; സിനിമകൾ നമ്മെ പഠിപ്പിച്ചിരുന്നതും അങ്ങിനെയാണ്: നഷ്ട പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പാർവ്വതി

അവൻ എന്റെ കാലിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചിരുന്നു; ഞാൻ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്ന്; സിനിമകൾ നമ്മെ പഠിപ്പിച്ചിരുന്നതും അങ്ങിനെയാണ്: നഷ്ട പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പാർവ്വതി

പ്രണയമെന്ന തന്റെ ജീവിതത്തിലെ ദുര്യോഗകരമായ നിമിഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവ്വതി. ശരീര വേദനിപ്പിച്ച് സ്‌നേഹിച്ചിരുന്ന തന്റെ കാമുകനെ കുറിച്ചാണ് പാർവ്വതി തുറന്ന് പറഞ്ഞത്. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറത്തിലാണ് പാർവതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തിൽ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്.

ഞാൻ പ്രണയിച്ചിരുന്ന ആൾ എന്റെ കാലിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചു അപ്പോൾ ഞാൻ കരുതിയത് അത് സ്നേഹം കൊണ്ടാണെന്നാണ്. കാമുകിയെ വേദനിപ്പിച്ച് രസിപ്പിക്കുന്ന കാമുകന്മാരാണ് സിനിമയിൽ ഉള്ളത്. സിനിമകൾ പഠിപ്പിക്കുന്നത് അത്തരം സ്‌നേഹങ്ങളെ കുറിച്ചാണെന്നും പാർവ്വതി പറയുന്നു.

പാർവ്വതി പറയുന്നത് ഇങ്ങനെ

സിനിമയിലെ സ്ത്രീകളുടെ ലൈംഗികമായ കാഴ്‌ച്ചപ്പാട് എന്താണ്. എല്ലാ സിനിമകളിലും ഞാൻ കണ്ടിരുന്നത് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്‌ച്ചപ്പാടാണ്. അതുകൊണ്ട് തന്നെ ഞാൻ ആഗ്രഹിച്ചതും എന്നെ അത്തരത്തിൽ കാണുന്ന ഒരു ഭർത്താവിനെയാണ്. എന്നാൽ, ഒരു സിനിമയിലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷൻ എന്തെന്ന് കാണിച്ചിട്ടില്ല.

സാഹിത്യത്തിലൂടെയാണ് ഞാൻ ഒരു സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്. അവരുടെ സെക്ഷ്വൽ ഫാന്റസി എന്താണെന്ന് ഒക്കെ തിരിച്ചറിഞ്ഞത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവൾ എന്താണ് പുരുഷനിൽ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാൻ കണ്ടിട്ടില്ല .പ്രത്യേകിച്ചും മലയാള സിനിമയിൽ.

കൗമരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങൾ ആവശ്യമാണ്. കാരണം ഇതിന്റെ കുറവാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തിൽ തുടരാൻ എന്നെ നിർബന്ധിതയാക്കിയത്. അവൻ എന്റെ കാലിൽ സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചപ്പോൾ ഞാൻ കരുതിയത് അത് സ്നേഹം കൊണ്ടാണെന്നാണ്. കാരണം നമ്മുടെ സിനിമകൾ നമ്മളെ പഠിപ്പിച്ചിരിക്കുന്നത് അതാണ്. സ്നേഹമുണ്ടെങ്കിൽ അവളെ നന്നാക്കാൻ നേർവഴിക്ക് നടത്താൻ പുരുഷൻ അടിച്ചിരിക്കും. അത് നമ്മളെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കും.

എന്റെ ചിത്രങ്ങൾ കണ്ടു വളരുന്ന ഒരു പെൺകുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങൾ എന്റെ സിനിമയിൽ ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുവരുത്തേണ്ടതാണ്. സാമൂഹ്യമായും സാമ്പത്തികമായുമുള്ള മാറ്റം സിനിമയിൽ വരണം അത് വരുന്നത് നമ്മുടെ കാഴ്ചപ്പാട് മാറുമ്പോഴാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാൻ ശ്രമിക്കണം. ആഖ്യാനം ബാലൻസ് ചെയ്യാൻ ശ്രമിക്കണം. പാർവതി പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP