Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമൂഹത്തിലെ ഞരമ്പു രോഗികളെക്കുറിച്ച് വെട്ടിത്തുറന്നുപറഞ്ഞ് നടി പാർവതി; കുടുംബത്തിനകത്തും ജോലിസ്ഥലത്തും സെക്ഷൽ ഫേവേഴ്‌സ് ചോദിക്കുന്നവരെ നേരിടേണ്ടിവരുന്നു; ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന സ്ത്രീയെ അഹങ്കാരിയായി ചിത്രീകരിക്കുന്നുവെന്നും നടി

സമൂഹത്തിലെ ഞരമ്പു രോഗികളെക്കുറിച്ച് വെട്ടിത്തുറന്നുപറഞ്ഞ് നടി പാർവതി; കുടുംബത്തിനകത്തും ജോലിസ്ഥലത്തും സെക്ഷൽ ഫേവേഴ്‌സ് ചോദിക്കുന്നവരെ നേരിടേണ്ടിവരുന്നു; ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന സ്ത്രീയെ അഹങ്കാരിയായി ചിത്രീകരിക്കുന്നുവെന്നും നടി

കൊച്ചി: സമൂഹത്തിൽ ഞരമ്പുരോഗികൾ കൂടിവരികയാണെന്നു നടി പാർവതി. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ ലൈംഗികതാൽപര്യത്തോടു മാത്രം സമീപിക്കുന്നവർ കൂടിവരികയാണെന്നു പറയുന്നത് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും നടി വ്യക്തമാക്കി.

ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്ത് നിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയിൽ നിന്നും സെക്ഷൽ ഫേവേഴ്സ് അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാർവതി പറഞ്ഞു.

നീയൊരു സ്ത്രീയാണ് എന്നാണ് കുടുംബവും ചുറ്റിലുമുള്ള സമൂഹവും ഓർമ്മിപ്പിക്കുന്നത്. താൻ ആദ്യമൊരു വ്യക്തിയാണ്, എന്നിട്ടേ ഒരു സ്ത്രീ ആകുന്നുള്ളൂ എന്നും പാർവതി വ്യക്തമാക്കുന്നു. പുരുഷന്മാർ എന്നെ സംബന്ധിച്ച് പുരുഷന്മാരല്ല. അവർ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോൾ അവരെ സംശയ കണ്ണോടെയല്ല താൻ കാണുന്നത്.

ഓരോത്തരുടെയും പ്രവൃത്തിയാണ് അവരെ വിലയിരുത്തുന്നതിനാധാരം എന്നും പാർവതി പറയുന്നു. അഭിനേതാക്കളെ വ്യക്തിയെന്നതിലുപരി താരമായി മാത്രമാണ് എല്ലാവരും കാണുന്നത്. ക്യാമറയുടെ മുമ്പിൽ എല്ലാവരും തുല്യരാണ്. തന്റെ തുറന്നു പറച്ചിലുകളിൽ സിനിമാ ലോകത്തിന്റെ പ്രതികരണം എന്തെന്ന് അറിയില്ല. ആത്മവിശ്വാസത്തോടെയുള്ള സ്ത്രീകളുടെ ഇടപെടലുകളെ അഹങ്കാരമായി വ്യാഖ്യാനിക്കാനാണ് ഏവരും താത്പര്യപ്പെടുന്നതെന്നും പാർവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP