Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടാമതും പെൺകുഞ്ഞിന് ജന്മം നല്കി നടി രംഭ; സിനിമയ്ക്ക് താല്കാലിക വിട നല്കിയ താരസുന്ദരി ഭർത്താവുമൊത്ത് കാനഡയിൽ

രണ്ടാമതും പെൺകുഞ്ഞിന് ജന്മം നല്കി നടി രംഭ; സിനിമയ്ക്ക് താല്കാലിക വിട നല്കിയ താരസുന്ദരി ഭർത്താവുമൊത്ത് കാനഡയിൽ

സിനിമാ മേഖലയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുന്ന തെന്നിന്ത്യൻ താരം രംഭ വീണ്ടും അമ്മയായി. ബിസിനസുകാരനായ ഇന്ദിരനെ വിവാഹം കഴിച്ച് കാനഡയിൽ സ്ഥിരതാമസമാക്കിയ രംഭ ടൊറെന്റോയിലെ ആശുപത്രിയിലാണ് പെൺകുട്ടിക്ക് ജന്മം നൽകിയത്.

രംഭ ഇന്ദിരൻ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നടി ഭർത്താവിനൊപ്പം കാനഡയിലേക്ക് പോയി. അവിടെ വച്ചാണ് ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നൽകിയത്. ഇപ്പോൾ കുട്ടിക്ക് മൂന്ന് വയസ്സായി. സിനിമാ മേഖലയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുന്ന താരം ഇപ്പോൾ കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

തമിഴ്, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലായി നൂറിലധിക്കും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രംഭയുടെ യഥാർത്ത പേര് വിജയ ലക്ഷിമിയെന്നാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ജനിച്ച രംഭ സിനിമാ മേഖലയിൽ ഏറെ ശ്രദ്ധ പിടച്ചുപറ്റിയിരുന്നു. തുടർന്ന് കഥാമൂല്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലുമെത്തി മലയാളി പ്രേക്ഷകർക്കുൾപ്പെടെ പ്രീയങ്കരിയായി ഈ താര സുന്ദരി. 1992ൽ റിലീസ് ചെയ്ത വിനീത് നായകനായ 'സർഗ്ഗ'മാണ് രംഭയുടെ ആദ്യ മലയാള ചിത്രം.

മമ്മൂട്ടി, രജനീകാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രൻ, മിഥുൻ ചക്രബോട്ടി, ജയറാം, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവഗൺ, സുനിൽ ഷെട്ടി, വിജയ്, ഗോവിന്ദ അങ്ങനെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും രംഭ വേഷമിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP