Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജവാർത്തയോട് പ്രതികരിക്കാൻ പോലും സമയമില്ല; താൻ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിൽ; മാതാപിതാക്കൾക്ക് പിന്നാലെ വിവാഹ മോചന വാർത്ത നിഷേധിച്ച് സംവൃതയും

വ്യാജവാർത്തയോട് പ്രതികരിക്കാൻ പോലും സമയമില്ല; താൻ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ നോക്കുന്ന തിരക്കിൽ; മാതാപിതാക്കൾക്ക് പിന്നാലെ വിവാഹ മോചന വാർത്ത നിഷേധിച്ച് സംവൃതയും

സംവൃതയുടെ വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയ ആഘോഷമാക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇതിനെതിരെ സംവൃതയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നെങ്കിലും അത് വിശ്വാസിക്കാത്തവർക്ക് ഒടുവിൽ സംവൃത തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

തന്റെ പേഴ്‌സണൽ പേസ്ബുക്ക് പേജിലൂടെയാണ് സംവൃത വാർത്ത നിഷേധിച്ചത്. ഭർത്താവു മൊത്തെ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും അഞ്ച് മാസം പ്രായമെത്തിയ കുഞ്ഞിനെ നോക്കുന്ന തിരക്കിലാണ് താനെന്നും സംവൃത ഫേസ്‌ബുക്കിൽ പറയുന്നു.

'അഞ്ച് മാസം പ്രായമുള്ള മകനെ നോക്കുന്ന തിരക്കിലാണ് ഞാൻ. ഈ സന്ദേശം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള സമയം പോലും എന്റെ കയ്യിലില്ല. ഭാവിയിൽ റൂമറുകൾ ഉണ്ടാകുമ്പോൾ അതിനെ അവഗണിക്കണം' ആരാധകർക്കായുള്ള പോസ്റ്റിൽ സംവൃത കുറിച്ചു.

മൂന്നുവർഷം മുമ്പാണ് സംവൃത വിവാഹിതയായത്.കാലിഫോർണിയയതിൽ വാൾട്ട് ഡിസ്‌നി കമ്പനിയിൽ എൻജിനിയറായ കോഴിക്കോട് സ്വദേശി അഖിൽ ജയരാജിനെ വിവാഹം കഴിച്ചത്. വിവാഹത്തെ തുടർന്ന് അഭിനയം മതിയാക്കി സംവൃത കാലിഫോർണിയയിലേക്ക് പോയിരുന്നു. 2015 ഫെബ്രുവരി 21ന് ഒരു മകൻ ജനിച്ചു അഗസ്ത്യ അഖിൽ.

നാൽപതോളം ചിത്രങ്ങളഭിനയിച്ച സംവൃത സിനിമയിൽ തിളങ്ങി നിൽക്കേയാണ് വിവാഹിതയായത്. കണ്ണൂർ സ്വദേശിയായ ചാലോത്ത് സുനിൽകുമാറിന്റെയും സാധനയുടെയും മകളായ സംവൃത 2004ൽ ലാൽജോസിന്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തുന്നത്. ഷാഫി സംവിധാനം ചെയ്ത 101 വെഡിങ് ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP