Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയലളിതയെ മാതൃകയാക്കാൻ ഷക്കീല: സിനിമയിൽനിന്നും രാഷ്ടീയത്തിലേക്ക് ചേക്കാറാൻ നടി; ജയലളിതയുടെ പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം

ജയലളിതയെ മാതൃകയാക്കാൻ ഷക്കീല: സിനിമയിൽനിന്നും രാഷ്ടീയത്തിലേക്ക് ചേക്കാറാൻ നടി; ജയലളിതയുടെ പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം

ടി ഷക്കീലയ്ക്ക് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയ വ്യക്തിത്വമാണ് ജയലളിത. ഏറെ ആരാധനയും ഷക്കീലയ്ക്ക് ജയലളിതയോടുണ്ട്. ഇപ്പോഴിതാ ജയലളിതയോടുള്ള തന്റെ ഇഷ്ടവും രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയും നൽകി നടി രംഗത്തെത്തിയിരിക്കുകയാണ്. ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഭത്തിലാണ് ഷക്കീല തന്റെ രാഷ്ട്രീയ മോഹവും ജയലളിതയോടുള്ള ഇഷ്ടവും തുറന്നു പറഞ്ഞത്.

തനിക്ക് ചെറുപ്പം മുതൽ ജയലളിതയെ ഇഷ്ടമാണ്. അതിനാൽ തന്നെ തമിഴ് ജനതയുടെ അമ്മയായ ജയലളിതയെ പിന്തുണയ്ക്കുന്നുവെന്നും പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു. ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയിലൂടെയാണ് ഷക്കീല രാഷ്ട്രീയ പ്രവേശം ആഗ്രഹിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലിലായപ്പോൾ തനിക്ക് വളരെയധികം ദുഃഖഃമുണ്ടായി. ജനങ്ങൾക്ക് വേണ്ടി ഗുണകരമായ ഭരണം കാഴ്ചവച്ച ജയലളിതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കണമെന്നത് തന്റെ ആഗ്രഹമാണെന്നും ഷക്കീല പറഞ്ഞു. താൻ പാർട്ടിയിൽ ചേർന്നാൽ മറ്റ് 15 നടിമാർ കൂടി പാർട്ടിയിൽ എത്തും. ഇതിനായി പാർട്ടിയുടെ ക്ഷണം കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയും ആദ്യകാലത്ത് സിനിമയിൽ സജീവമായിരുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തിളങ്ങിയവർ എല്ലാം തന്നെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാറുണ്ട്. സിനിമാക്കാരോട് അടങ്ങാത്ത കമ്പമുള്ള തമിഴർ ഇരുകൈയും നീട്ടിയാണ് ഇവരെ സ്വീകരിക്കാറ്. തമിഴ് മുൻ മുഖ്യമന്ത്രിയായിരുന്ന എംജിആറും പ്രമുഖ നടനായിരുന്നു. 90കളുടെ അവസാനം മലയാളത്തിലുണ്ടായ ബി ഗ്രേഡ് സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ഷക്കീല. ഏതാനും വർഷമായി സിനിമയിൽ സജീവമല്ലാത്ത ഷക്കീലയുടെ ആത്മകഥ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഇടയ്ക്ക് ചോട്ടോ മുംബൈ, തേജാഭായി ആൻഡ് ഫാമിലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ ഷക്കീല സാന്നിധ്യം അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP