Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനം; ഹ്രസ്വചിത്രത്തിലൂടെ സംവിധായക തൊപ്പിയണിയാൻ യുവനടി ശാലിൻ

അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനം; ഹ്രസ്വചിത്രത്തിലൂടെ സംവിധായക തൊപ്പിയണിയാൻ യുവനടി ശാലിൻ

ബാലതാരമായി എത്തി ഓട്ടോഗ്രാഫ് എന്ന സീരിയിലിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് അഭിനയത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് ശാലിൻ. മല്ലു സിങ്, വിശുദ്ധൻ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഇപ്പോൾ സംവിധായകയായും കഴിവ് തെളിയിച്ചിരിക്കുകയാണ്.

സിനിമാ അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടെടുത്ത് വെക്കുകയാണ് ഈ യുവനടി. റെവെലേഷൻ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയച്ചത്.

സസ്പൻസ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് റെവലേഷൻ. ആരുടെ കൂടെയും അസോഷ്യേറ്റായി പ്രവർത്തിച്ചിട്ടില്ലാത്ത ശാലിൻ സംവിധാനം ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടു തന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. അഭിനയത്തിൽ കൂടെ തന്നെയാണ് സംവിധാനം പഠിച്ചതെന്നും ഇഷ്ടം സംവിധാനം തന്നെയാണെന്നും ശാലിൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP