Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് സുന്ദരി ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; ദേവരാഗത്തിന് ശേഷം നടിയുടെ തിരിച്ചുവരവ് ശ്രീ ശ്രീ ദേവരാഗത്തിലൂടെ

ബോളിവുഡ് സുന്ദരി ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; ദേവരാഗത്തിന് ശേഷം നടിയുടെ തിരിച്ചുവരവ് ശ്രീ ശ്രീ ദേവരാഗത്തിലൂടെ

തെന്നിന്ത്യയിലേയും ബോളിവുഡിലേയും സിനിമാ പ്രേക്ഷകരുടെ ഹരമായ ശ്രീദേവി വീണ്ടും മലയാള സിനിമയിലെത്തുന്നു. ഭരതന്റെ 'ദേവരാഗ'ത്തിന് ശേഷം, എം. ഡി. രാജേന്ദ്രന്റെ 'ശ്രീ ശ്രീ ദേവരാഗത്തിലൂടെയാണ് ശ്രീദേവി വീണ്ടും മലയാളസിനിമയിൽ എത്തുന്നത്.

രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ശ്രീദേവി മലയാളത്തിൽ മടങ്ങിയെത്തുന്നത്. 1996ൽ ഭരതൻ സംവിധാനം ചെയ്ത ദേവരാഗം എന്ന സിനിമയിലാണ് ശ്രീദേവി അവസാനം അഭിനയിച്ചത്. അരവിന്ദ് സ്വാമി നായകനായ ചിത്രം എക്കാലെത്തേയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു.

ശ്രീ ശ്രീ ദേവരാഗത്തിൽ അതിഥി താരത്തിന്റെ വേഷമാണ് ശ്രീദേവിക്കെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല.ദേവനാരായണ ഭാഗവതരുടെ പ്രിയശിഷ്യയായ യശോദര തമ്പു രാട്ടി എന്ന കഥാപാത്രത്തെയാണ് ശ്രീദേവി ഈ ചിത്രത്തിൽ അവത രിപ്പിക്കുന്നതെന്നും റിപ്പോർ്ട്ടുണ്ട്. തലൈവാസൽ വിജയ്, സമുദ്രക്കനി, കവിയൂർ പൊന്നമ്മ, സൂര്യാകൃഷ്ണമൂർത്തി, രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രശാന്ത്, നന്ദകിഷോർ, ടി. എൻ. പ്രതാപൻ, മങ്കാ മാഹേഷ്, ആംഗനേയ വൈശാഖ്, ശ്രീ ഗായത്രി, മാസ്റ്റർ പ്രണയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മൂകം കരോ തിവാചാലം എന്ന സംഗീതത്വത്തെ ആധാരമാക്കി നിർമ്മിക്കുന്ന 'ശ്രീ ശ്രീ ദേവരാഗം' സംഗീതത്തിന് പ്രാധാന്യം കൊടു ക്കുന്ന ചിത്രമാണ്.ബ്രഹ്മപ്രണയ് കമ്പയിൻസിനുവേണ്ടി പ്രശാന്ത് മാടമ്പി ആണ് നിർമ്മാണം.

ഇംഗ്ലീഷ് വിങ്‌ളീഷ് എന്ന സിനിമയിലൂടെ ആയിരുന്നു ശ്രീദേവി സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. അതിനു ശേഷം ചിന്പുദേവൻ സംവിധാനം ചെയ്ത പുലി എന്ന സിനിമയിൽ അഭിനയിച്ചു. വിജയ് നായകനായ ഈ സിനിമ ബോക്‌സോഫീസിൽ തകർന്നടിഞ്ഞെങ്കിലും ശ്രീദേവിയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിൽ അഭിനയിക്കാൻ ആദ്യം ശ്രീ ദേവിയെ ക്ഷണിച്ചിരുന്നു. എന്നാൽ അത് നിരസിച്ചാണ് ശ്രീദേവി പുലിയിൽ വേഷമിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP