Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന് വേണ്ടി വിവാഹമോചന തീരുമാനത്തിൽ മാറ്റം വരുത്തി നടി സൃന്ദ ; താൻ വിവാഹമോചനം നേടിയിട്ടില്ലെന്നും പിരിഞ്ഞ് താമസിക്കുന്നത് മാത്രമേ ഉള്ളൂവെന്നും നടി

മകന് വേണ്ടി വിവാഹമോചന തീരുമാനത്തിൽ മാറ്റം വരുത്തി നടി സൃന്ദ ; താൻ വിവാഹമോചനം നേടിയിട്ടില്ലെന്നും പിരിഞ്ഞ് താമസിക്കുന്നത് മാത്രമേ ഉള്ളൂവെന്നും നടി

ലയാളത്തിൽ വിവാഹ മോചനം നേടിയ നടിമാരുടെ കൂട്ടത്തിലായിരുന്നു സൃന്ദയുടെയും പേര്. സൃന്ദ അഷബ് എന്ന പേരിൽ നിന്ന് ഭർത്താവ് അഷബിന്റെ പേര് വെട്ടി, മകൻ അർഹാന്റെ പേര് ചേർത്തതോടെയാണ് സൃന്ദ വിവാഹ മോചനം നേടി എന്ന വാർത്ത ശക്തമായത്.

എന്നാൽ താൻ വിവാഹമോചിതയല്ലെന്നും തങ്ങൾ പിരിഞ്ഞ് താമസിക്കുന്നു എന്നേയുള്ളൂവെന്നും നടി വ്യക്തമാക്കി. ഭർത്താവുമായി അഭിപ്രായവ്യത്യാസമുണ്ട്. അത് ക്രമേണ മാറിയേക്കുമെന്നും സ്രിന്ദ പറഞ്ഞു. ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. സെലിബ്രിറ്റികളുടെ കാര്യത്തിൽ അത് വാർത്തയാകുന്നു എന്നേയുള്ളൂ. ഇപ്പോൾ മകന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നത്. മറ്റ് വിവാദങ്ങളൊന്നും താൻ ശ്രദ്ധിക്കാ റില്ലെന്നും സ്രിന്ദ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സ്രിന്ദ ഇപ്പോൾ അഭിനയിക്കുന്നത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ അനൂപ് മേനോന്റെ ജോഡിയായാണ് സ്രിന്ദ അഭിനയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP