Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ധ്രുവ് മദ്യപിച്ചിരുന്നില്ല, അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത് '; നടൻ വിക്രമിന്റെ മകന്റെ കാർ ഓട്ടോറിക്ഷകളിലിടിച്ച സംഭവത്തിൽ വിശദീകരണവുമായി മാനേജർ; താരപുത്രന്റെ അരങ്ങേറ്റത്തിന് മുൻപേ പ്രചരിക്കുന്നത് ശുഭകരമല്ലാത്ത വാർത്തകൾ

'ധ്രുവ് മദ്യപിച്ചിരുന്നില്ല, അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത് '; നടൻ വിക്രമിന്റെ മകന്റെ കാർ ഓട്ടോറിക്ഷകളിലിടിച്ച സംഭവത്തിൽ വിശദീകരണവുമായി മാനേജർ; താരപുത്രന്റെ അരങ്ങേറ്റത്തിന് മുൻപേ പ്രചരിക്കുന്നത് ശുഭകരമല്ലാത്ത വാർത്തകൾ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമാണ് വിക്രം എന്ന സൂപ്പർതാരം. മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറി വിജയക്കൊടി പാറിച്ച പ്രതിഭ ഇപ്പോൾ അൽപം വേദനയിലാണ്. മകൻ ധ്രുവ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ ചുവടുറപ്പിച്ചേക്കുമെന്ന വാർത്ത പുറത്ത് വരുന്ന സമയത്താണ് അപകട വാർത്ത താരത്തെ വെട്ടിലാക്കിയത്. ധ്രുവ് മദ്യപിച്ച് കാറോടിച്ചെന്നും കാർ അപകടത്തിൽപെട്ടതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി വിക്രത്തിന്റെ മാനേജർ മുഗിലൻ ചന്ദ്രശേഖര കുമാർ രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നടന്ന സംഭവം ഇയാൾ വിശദീകരിച്ചത്. ധ്രുവും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നും അതാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്ക് വണ്ടിയിടിക്കാൻ കാരണമായതെന്നുമായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നത്.

എന്നാൽ സംഭവം അങ്ങനെയല്ലെന്നും അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മാനേജർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങി വരുന്നതിനിടയിലായിരുന്നു താരപുത്രന്റെ വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നുവെന്നും അപ്പോൾ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സാരമുള്ള പരുക്കല്ലാത്തതിനാൽ അദ്ദേഹത്തെ വിട്ടയച്ചിരുന്നുവെന്നും താരത്തിന്റെ മാനേജർ വ്യക്തമാക്കിയത്. സമൂഹ മാധ്യമത്തിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ വാർത്ത വൈറലായി മാറിയത്. താരപുത്രന്റെ സിനിമാപ്രവേശനത്തിനായി നാളെണ്ണി കാത്തിരിക്കുന്നതിനിടയിലെത്തിയ അപകട വാർത്തയിൽ ആരാധകരും പരിഭ്രാന്തരായിരുന്നു. ചെന്നൈ പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നിൽ വച്ചായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP