Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിന്നെയും സിനിമ തിയേറ്ററുകളിൽ എത്തിയതിനൊപ്പം അണ്ടർ ഗ്രൗണ്ട് പ്രവർത്തനം തുടങ്ങി; ഇതിന് പിന്നിൽ ആർട്ട് സിനിമാക്കാർ; സിനിമ കൊള്ളില്ലെന്ന് പറഞ്ഞവർക്ക് മറുപടി പറയാൻ ഇല്ല; അടൂർ ഗോപാലകൃഷ്ണന് പറയാനുള്ളത്

പിന്നെയും സിനിമ തിയേറ്ററുകളിൽ എത്തിയതിനൊപ്പം അണ്ടർ ഗ്രൗണ്ട് പ്രവർത്തനം തുടങ്ങി; ഇതിന് പിന്നിൽ ആർട്ട് സിനിമാക്കാർ; സിനിമ കൊള്ളില്ലെന്ന് പറഞ്ഞവർക്ക് മറുപടി പറയാൻ ഇല്ല; അടൂർ ഗോപാലകൃഷ്ണന് പറയാനുള്ളത്

ട്ട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അടൂർ ഗോപാലകൃഷ്ണൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന 'പിന്നെയും' വളരെയേറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും ബോക്‌സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സിനിമയ്ക്കായില്ല. മാത്രമല്ല അടൂരിന്റെ സിനിമയ്ക്ക് ആദ്യമായി പല ഭാഗത്ത് നിന്നും വിമർശനം നേരിടേണ്ടിയും വ്ന്നു. ചിത്രം പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നില്ലെന്നത് തന്നെയാണ് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിമർശനം. സിനിമാക്കാർക്കിടിയിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നതോടെ അടൂർ മറുപടിയുമായി എത്തിയിരിക്കുകയാണ്. ദേശാഭിമാനി വാരാന്തപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് പിന്നെയും എന്ന ചിത്രത്തിനെതിരെ ഗൂഢാലോചന നടന്നതായി അടൂർ ഗോപാലകൃഷ്ണൻ ആരോപിക്കുന്നത്.

പിന്നെയും എന്ന തന്റെ സിനിമയ്ക്കെതിരെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടന്നുവെന്നും ഇതിന് പിന്നിൽ കൊമേഴ്സൽ സിനിമാക്കാരല്ല ആർട്ട് സിനിമാക്കാരാണെന്നുമാണ് അടൂർ ആരോപിക്കുന്നത്. ആർട്ട് സിനിമ എന്ന തരം സിനിമയുണ്ടെന്ന് ഇപ്പോഴാണ് തനിക്ക് മനസിലായതെന്നും അടൂർ പറഞ്ഞു. സിനിമ തീയറ്ററുകളിൽ എത്തിയതിനൊപ്പം അണ്ടർ ഗ്രൗണ്ട് പ്രവർത്തനം തുടങ്ങി. എന്നാൽ സിനിമ ചിത്രീകരിക്കുന്നതിന് മുൻപേ തുടങ്ങിയോ എന്നറിയില്ല.

താൻ ഇതൊന്നും കാണാത്തതിനാൽ വിശദാംശങ്ങൾ അറിയില്ലെന്നും അടൂർ കൂട്ടിച്ചേർത്തു. തന്റെ സിനിമ പത്ത് പേർ കണ്ടാലോ എന്ന അങ്കലാപ്പാണ് പലർക്കും. അതിനാൽ സിനിമ കൊള്ളില്ലെന്ന് അവർ പ്രചരണം നടത്തി. താൻ ഇതിനൊന്നും മറുപടി പറയാനില്ല.

സോഷ്യൽ മീഡിയയിൽ വരുന്നതും പലരും എഴുതി വിടുന്നതും താൻ കാണാറില്ല. ഇതൊന്നും നോക്കാനുള്ള ക്ഷമയോ സമയമോ തനിക്കില്ല. വിവരമില്ലാത്തവന്റെ കുറിപ്പുകൾ വായിച്ച് താൻ എന്തിനാണ് മനസ് കലുഷമാക്കുന്നത് എന്നും അഭിമുഖത്തിൽ അടൂർ പറഞ്ഞു

പിന്നെയും പുറത്തിറങ്ങിയ ശേഷം അതിരാവിലെ മുതൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ഥലത്ത് നിന്ന് പലരും വിളിക്കുന്നുണ്ടെന്നും ഇതുപോലെയുള്ള സിനിമകളാണ് ഉണ്ടാകേണ്ടത് എന്ന് പറയുന്നത് കേട്ട് തൃപ്തിയും സന്തോഷവും തോന്നിയെന്നും അദ്ദേഹം പറഞ്ഞു. സാധാര ണക്കാരിൽ നിന്ന് ഇത്രയും ആവേശത്തോടെയുള്ള പ്രേക്ഷകപ്രതികരണം ലഭിക്കുന്നത് ആദ്യമായാണെന്നും അടൂർ പറഞ്ഞു.

ദിലീപിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ പിന്നെയും എന്ന ചിത്രമൊരുക്കിയത്. ബേബി മാത്യു സോമതീരവും അടൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP