Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരൺ ജോഹർ ചിത്രത്തിൽ ഐശ്വര്യയ്‌ക്കൊപ്പം അനുഷ്‌കയും രൺബീറും; ഏ ദിൽ ഹെ മുഷ്‌കിൽ കുടുംബ ബന്ധങ്ങളുടെ കഥ

കരൺ ജോഹർ ചിത്രത്തിൽ ഐശ്വര്യയ്‌ക്കൊപ്പം അനുഷ്‌കയും രൺബീറും; ഏ ദിൽ ഹെ മുഷ്‌കിൽ കുടുംബ ബന്ധങ്ങളുടെ കഥ

ടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് മടങ്ങിവന്ന ഐശ്വര്യ കരൺജോഹർ ചിത്രത്തിൽ അഭിനയിക്കുന്ന വാർത്ത മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ പുറത്തുവിട്ടിരിക്കുകയാണ്.റോക്ക് സ്റ്റാർ രൺബീർ കപൂറും അനുഷ്‌ക ശർമ്മയും ഐശ്വര്യ റായിയും ഈ ചിത്രത്തിൽ ഒന്നിക്കുന്നതാണ് പുതിയ വിശേഷം. ഏ ദിൽ ഹെ മുഷ്‌കിൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ കരൺ ജോഹറാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

രൺബീറും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കരൺ ജോഹർ പറഞ്ഞു. 'ബോംബെ വെൽവെറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.മുമ്പ് പല തവണ ഐശ്വര്യയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ നഷ്ടമായി. പുതിയ ചിത്രത്തിലൂടെ ആ സ്വപ്‌നം സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും കരൺ വ്യക്തമാക്കി.

കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.നാല് വർഷം മുന്പ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗുസാരിഷ് എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ഗുപ്തയുടെ ജസ്ബ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP