Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

25 വർഷങ്ങൾക്കിപ്പുറവും ഐശ്വര്യ തന്നെയാണ് ലോക സുന്ദരിയെന്ന് അടിവരയിട്ട് പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു; പിങ്ക് ഗൗണിൽ ഗ്ലാമറസായി ഐശ്വര്യ; ഫോട്ടോഷൂട്ട് വീഡിയോ കാണാം

25 വർഷങ്ങൾക്കിപ്പുറവും ഐശ്വര്യ തന്നെയാണ് ലോക സുന്ദരിയെന്ന് അടിവരയിട്ട് പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു; പിങ്ക് ഗൗണിൽ ഗ്ലാമറസായി ഐശ്വര്യ; ഫോട്ടോഷൂട്ട് വീഡിയോ കാണാം

ബോളിവുഡിൽ നായികമാർ പലരും വന്നുപോയിട്ടും ഐശ്വര്യ റായി ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. തനിക്കൊപ്പം വന്ന സുസ്മിതയും കരിഷ്മയുമൊക്കെ ബിടൗണിൽ നിന്ന് പുറത്തായെങ്കിലും ഐശ്വര്യ ഇപ്പോഴും വിലപിടിപ്പുള്ള നായികയായി തുടരുകയാണ്. മകൾ ജനിച്ചശേഷവും പ്രായം 44 പിന്നിട്ടെങ്കിലും ഐശ്വര്യ റായ് ബച്ചനു തോൽക്കാൻ മനസില്ലെയെന്ന് തെളിയിക്കുകയാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

ഒരു മാസികയ്ക്കുവേണ്ടി ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.പാരിസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ ഐശ്വര്യറായ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പിങ്ക് ഗൗൺ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം.

ഐശ്വര്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 25 വർഷങ്ങൾക്കിപ്പുറവും ഐശ്വര്യ തന്നെയാണ് ലോക സുന്ദരിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ഫന്നെ ഖാൻ ആണ് ഐശ്വര്യയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 17 വർഷങ്ങൾക്കുശേഷം ഐശ്വര്യയും അനിൽ കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP