Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവംബർ ആഘോഷമാക്കി ബോളിവുഡ് സുന്ദരി; ലോകസുന്ദരി പട്ടം നേടിയതിന്റെ 20 ാം വാർഷികം ആഘോഷിച്ചത് മുച്ചുണ്ടുള്ള 100 കുട്ടികൾക്കൊപ്പം; ആരാധ്യയുടെ മൂന്നാം പിറന്നാൾ ആഘോഷവും കെങ്കേമമാക്കി ഐശ്വര്യ

നവംബർ ആഘോഷമാക്കി ബോളിവുഡ് സുന്ദരി; ലോകസുന്ദരി പട്ടം നേടിയതിന്റെ 20 ാം വാർഷികം ആഘോഷിച്ചത് മുച്ചുണ്ടുള്ള 100 കുട്ടികൾക്കൊപ്പം; ആരാധ്യയുടെ മൂന്നാം പിറന്നാൾ ആഘോഷവും കെങ്കേമമാക്കി ഐശ്വര്യ

ബോളിവുഡ് സുന്ദരിക്കു നവംബർ ആഘോഷങ്ങളുടേതാണ്. ഇന്ത്യയിൽ ഏറ്റവും ആരാധിക്കപ്പെടുന്ന സിനിമാ നടിയായി  മാറിയ ഐശ്വര്യ റായി സൗന്ദര്യത്തിന്റെ വിശ്വപട്ടം ചൂടിയിട്ട് 20 വർഷമായതിന്റെ ആഘോഷം ആണ് ഇതിൽ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിച്ചത ഒപ്പം മകൾ ആരാധ്യയുടെ ജന്മദിനവും 16 ന് കടന്നു പോയി, അച്ഛൻ കൃഷ്ണരാജ് റായിയുടെ പിറന്നാളും നവംബറിൽ തന്നെയാണെന്നത് ഐശ്വര്യയ്ക്ക് നവബംർ ഏറെ പ്രത്യേകത നല്കുന്നു

ലോകസുന്ദരി പട്ടം നേടിയതിന്റെ 20 ാം വർഷം കഴിഞ്ഞ ദിവസം അല്പം വ്യത്യസ്തമായാണ് നടി ആഘോഷിച്ചത്. മുച്ചുണ്ടുള്ള 100 കുട്ടികൾക്കു ശസ്ത്രക്രിയാസഹായം നൽകാനാണ് ഐശ്വര്യ ആ ദിനത്തിൽ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി വിക്രോളി ഗോദ്‌റെജ് ആശുപത്രിയിൽ മുച്ചുണ്ടിനു ചികിൽസയിലുള്ള കുരുന്നുകൾക്കൊപ്പം ഐശ്വര്യ കേക്ക് മുറിച്ചു. ഒന്നുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഐശ്വര്യ റായ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുന്നത്.

20 വർഷങ്ങൾക്കു മുമ്പ് ദക്ഷിണാഫ്രിക്കയിലെ സൺസിറ്റിയിൽ നടന്ന ലോക സൗന്ദര്യ മൽസരത്തിൽ ചരിത്രം തിരുത്തിക്കുറിച്ചാണ് ഐശ്വര്യാറായി ലോക സുന്ദരിയായത്.  ആ വർഷത്തെ മിസ് ഫോട്ടോജനിക്, മിസ് വേൾഡ് കോണ്ടിനന്റൽ ക്വീൻ ഓഫ് ബ്യൂട്ടി ഏഷ്യ, & ഓഷ്യാനിയ പുരസ്‌കാരങ്ങളും മംഗലാപുരം സ്വദേശിയായ ഐശ്വര്യയ്ക്കായിരുന്നു.  

പിന്നീട് സൗന്ദര്യം മാത്രമല്ല അഭിനയശേഷിയിലും മുന്നിലാണെന്ന് തെളിയിച്ച ഐശ്വര്യ ഇന്ത്യയിലെ ഏറ്റവും പ്രബലമായ താരകുടുംബത്തിലേക്ക് വലതുകാൽ വച്ച് അവർ പ്രവേശിച്ചു, അമിതാബ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്റെ വധുവായി.

4

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP