Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം.. ഒരു വർഷം നീണ്ട ഡേറ്റിങ്.. പിന്നെ പെട്ടെന്നുള്ള വിവാഹവും; അഭിഷേക് ബച്ചനെ വിവാഹം കല്യാണം കഴിക്കാൻ എടുത്ത തീരുമാനങ്ങൾ പറഞ്ഞ് ആഷ്

പ്രണയം.. ഒരു വർഷം നീണ്ട ഡേറ്റിങ്.. പിന്നെ പെട്ടെന്നുള്ള വിവാഹവും; അഭിഷേക് ബച്ചനെ വിവാഹം കല്യാണം കഴിക്കാൻ എടുത്ത തീരുമാനങ്ങൾ പറഞ്ഞ് ആഷ്

വിവാഹം കഴിയുന്നതു വരെ സ്ഥിരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു ഐശ്വര്യ റായ്. ബോളിവുഡിൽ പലർക്കുമൊപ്പം ആഷിന്റെ പേരു കൂട്ടിച്ചേർത്ത് പാപ്പരാസികൾ ഗോസിപ്പുകൾ മെനഞ്ഞിട്ടുണ്ട്. അതോടൊപ്പം പറഞ്ഞുകേട്ട ഒരു പേരായിരുന്നു അഭിഷേക് ബച്ചന്റേയും. അഭിഷേക് ബച്ചനുമായി പ്രണയത്തിലാണെന്നും ഡേറ്റിങിലാണെന്നും വാർത്തകളുണ്ടായിരുന്നെങ്കിലും വിവാഹം പെട്ടെന്നായിരുന്നു. ഐശ്വര്യ വെള്ളിത്തിരയിൽ മിന്നി നിൽക്കുന്ന സമയത്ത് പെട്ടന്ന് നടന്ന വിവാഹത്തെ കുറിച്ച് ലോക സുന്ദരി പ്രതികരിച്ചു.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജസ്ബ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്ന ആഷ് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ പെട്ടന്നുള്ള വിവാഹത്തെ കുറിച്ച് ആഷ് സംസാരിച്ചത്.  അഭിഷേകിനെ വർഷങ്ങളായി അറിയാമായിരുന്നുവെന്നും ഒരു വർഷം ഡേറ്റിങിലായിരുന്നുവെന്നും ഐശ്വര്യ നേരിട്ട് സമ്മതിച്ചു.

ഒരുമിച്ചിരിക്കുമ്പോൾ എന്തോ ഒരു എനർജി കിട്ടുന്നുണ്ടെന്നും അതാണ് ജീവിതമെന്നും ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നും ഐശ്വര്യ പറയുന്നു. പക്ഷെ വ്യക്തിപരമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയുമായിരുന്നില്ല ആഷിന്. ആ യാഥാർത്ഥ്യം മനസിലാക്കിയും താരങ്ങൾ വിവാഹം എന്ന വലിയ തീരുമാനം എടുക്കുകയായിരുന്നു. പെട്ടന്നായിരുന്നു എല്ലാ തീരുമാനവുമെന്നും അവർവ്യക്തമാക്കി.

മൂന്ന് മാസത്തിനുള്ളിലായിരുന്നു വിവാഹം. ചുറ്റും നടക്കുന്നതെന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ആഷ് പറയുന്നു.  വിവാഹം കഴിഞ്ഞിട്ടും ഷൂട്ടിങിനായി മുംബൈയിൽ നിന്ന് കർജത്തിലേക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോയതും, അഭിഷേികിന്റെ മുത്തശ്ശിയെ കാണാൻ ലൈലാവതി ആശുപത്രിയിൽ പോയതിതും ഒക്കെ ആഷ് ചെറു ചിരിയോടെ ഓർക്കുന്നു.

2007 ഏപ്രിൽ 27 നായിരുന്നു ഇന്ത്യൻ സിനിമാ ആഘോഷമാക്കിയ ആ വിവാഹം. മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിയുടെയും ബോളിവുഡിന്റെ ബിഗ് ബിയുടെ മകനും നടനുമായ അഭിഷേക് ബച്ചനും അങ്ങനെ ഒരുമിക്കുകയായിരുന്നു. വളരെ സ്വകാര്യമായിരുന്നു വിവാഹം. മാദ്ധ്യമങ്ങൾക്കൊന്നും പ്രവേശനമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ചായിരുന്നു ചടങ്ങുകൾ. ബോളിവുഡിലെ പല പ്രമുഖർക്കും ക്ഷണക്കത്ത് തന്നെ കിട്ടിയില്ല. ഗുരു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് അഭിഷേകും ആഷും പ്രണയത്തിലായത്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP