Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ ഏറ്റവും വലിയ സിഇഒമാർ വീട്ടമ്മമാർ; അവർക്ക് ബഹുമാനവും അഭിനന്ദനവും നൽകണം; റിയാലിറ്റി ഷോയിൽ വീട്ടമ്മമാർക്കായി വാചാലയായി ഐശ്വര്യറായ്; താരസുന്ദരിയുടെ മറുപടിയിൽ കോരിത്തരിച്ച് ആരാധകരും

രാജ്യത്തെ ഏറ്റവും വലിയ സിഇഒമാർ വീട്ടമ്മമാർ; അവർക്ക് ബഹുമാനവും അഭിനന്ദനവും നൽകണം; റിയാലിറ്റി ഷോയിൽ വീട്ടമ്മമാർക്കായി വാചാലയായി ഐശ്വര്യറായ്; താരസുന്ദരിയുടെ മറുപടിയിൽ കോരിത്തരിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തെ ഏറ്റവും വലിയ സിഇഒമാർ വീട്ടമ്മമാരാണെന്ന് നടി ഐശ്വര്യ റായ് ബച്ചൻ. 'ഇന്ത്യ ഐഡൽ 10' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് താരം രാജ്യത്തെ വീട്ടമ്മമാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ഇന്ദിര ദാസിന്റെ പ്രകടനത്തിന് ശേഷം ഇവരുടെ അമ്മ വീട്ടമ്മമാരെക്കുറിച്ചുള്ള ഐശ്വര്യയുടെ കാഴ്ചപ്പാട് ആരായുകയായിരുന്നു.

ഇതിന് മറുപടിയായിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ സിഇഒമാരാണ് വീട്ടമ്മമാരെന്ന് താരം പറഞ്ഞത്. അവർക്ക് പരമാവധി ബഹുമാനവും അഭിനന്ദനവും നൽകണമെന്നും ഐശ്വര്യ പറഞ്ഞു. രാജ്യത്തിലേയും ലോകത്തിലേയും എല്ലാ വീട്ടമ്മാർക്കും ബഹുമാനവും അഭിനന്ദനവും അറിയിക്കാനും താരം മറന്നില്ല.

ലോകത്തിലെ മറ്റേത് വീട്ടമ്മയേയും പോലെ മനോഹരിയായ സ്ത്രീയാണ് ഐശ്വര്യ റോയ് എന്നാണ് ഷോയിലെ വിധികർത്താക്കളിൽ ഒരാളായ വിശാൽ ധഡ്ലാനി പറഞ്ഞത്. തന്റെ ഒരു മ്യൂസിക് വേൾഡ് ടൂറിനിടെ അമിതാഭ് ബച്ചൻ തന്നെയും തന്റെ കൂടെയുണ്ടായിരുന്ന മുഴുവൻ പേരെയും ഡിന്നർ പാർട്ടിക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ റോയ് അന്ന് തങ്ങൾ ഓരോരുത്തർക്കും കൈകൊണ്ട് ഡിന്നർ വിളമ്പി തന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു ഐശ്വര്യ കഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP