Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലയ്ക്ക് ഇരട്ടിമധുരമായി ആൺ കുഞ്ഞെത്തി; അജിത്ത് ശാലിനി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത് ഇന്ന്‌ പുലർച്ചെ

തലയ്ക്ക് ഇരട്ടിമധുരമായി ആൺ കുഞ്ഞെത്തി; അജിത്ത് ശാലിനി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത് ഇന്ന്‌ പുലർച്ചെ

യെന്നെ അറിന്താലിന്റെ വിജയാഘോഷം കെട്ടടങ്ങുമുമ്പ് തല അജിത്തിന് വീണ്ടും ഇരട്ടിമധുരമായി ആൺകുഞ്ഞെത്തി. അജിത്ത് ശാലിന് ദമ്പതികൾക്ക് ഇന്ന് പുലർച്ചെയാണ് ആൺകുഞ്ഞ് ജനിച്ചത്. ശാലിനിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും കുറിപ്പിൽ പറയുന്നു.

അജിത്തിന്റെ പുതിയ ചിത്രം യെന്നൈ അറിന്താൽ കാണാൻ ഭാര്യ ശാലിനി നിറവയറുമായി തിയറ്ററിലെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ ദമ്പതികൾക്ക് അനുഷ്‌ക്ക എന്ന മോളുമുണ്ട്.

അജിത്തും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് യെന്നൈ അറിന്താൽ. അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ തൃഷയും അനുഷ്‌കയുമാണ് നായികമാർ. യെന്നൈ അറിന്താൽ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകൾ കഴിഞ്ഞാൽ ഗർഭിണിയായ ഭാര്യയ്‌ക്കൊപ്പം നിൽക്കാനായി അജിത് സിനിമയിൽ നിന്ന് ഇടവേള എടുത്തതായും വാർത്ത വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP