Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വയസ് തികഞ്ഞപ്പോഴെ അജുവിന്റെ ഇരട്ടകുട്ടികൾ സിനിമാതാരങ്ങളായി; ഇനി മക്കളെ സിനിമയിലേക്ക് വിടില്ലെന്ന് അജു വർഗീസ്

ഒരു വയസ് തികഞ്ഞപ്പോഴെ അജുവിന്റെ ഇരട്ടകുട്ടികൾ സിനിമാതാരങ്ങളായി; ഇനി മക്കളെ സിനിമയിലേക്ക് വിടില്ലെന്ന് അജു വർഗീസ്

താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയിൽ എത്തുന്നത് സർവ്വ സാധാരണമാണ്. ജയറാമിന്റെ മകൻ കാളിദാസ് ബാലതാരമായി എത്തി ഇപ്പോൾ നായകനിലേക്ക് ഉയർന്ന് വന്ന നടനാണ്. ഇപ്പോഴിതാ അജുവിന്റെ ഇരട്ടകളും സിനിമാതാരങ്ങളായിരിക്കുകയാണ്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് അജു വർഗ്ഗീസിന്റെ ഇരട്ടകുട്ടികളും സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. അതും ഒരു വയസ് തികഞ്ഞപ്പോഴാണ് താരപുത്രന്മാരുടെ ചുവടുവയ്‌പ്പ്. അജുവിന്റെ മക്കളായി തന്നെയാണ് ഇവാനും ജൂവാനയും സിനിമയിൽ എത്തിയത്. എന്നാൽ ഇനി മക്കളെ സിനിമയിൽ അഭിനയിപ്പിക്കാൻ ഇല്ലെന്നാണ് അച്ഛനായ അജുവിന്റെ അഭിപ്രായം.

വളരെ യാദർശികമായി സംഭവിച്ചതാണ് കുട്ടികളുടെ സിനിമാ പ്രവേശമെന്ന് അജു പറഞ്ഞു. വീനിതാണ് കുട്ടികളെ അഭിനയിപ്പിക്കുന്ന കാര്യം പറഞ്ഞത്. അജു സമ്മതിക്കുകയും ചെയ്തു. സിനിമ കണ്ട ആർക്കും ഇത് അജുവിന്റെ മക്കളാണെന്നു മനസിലായതുമില്ല.

കുടുംബത്തോടെയാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് വേണ്ടി ദുബായിൽ അജു എത്തിയത്. ലൊക്കേഷനിൽ മക്കളും ഉണ്ടായിരുന്നു. അപ്പോൾ ഒരു രംഗത്ത് അവരെയും ഉൾപ്പെടുത്തുക യായിരുന്നുവെന്നും തുടർന്ന് അഭിനയിക്കുയില്ലെന്നും അജു പറയുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്റെ മക്കളുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്ന് അജു പറഞ്ഞു.

18 വയസ്സിന് ശേഷം ജീവിതത്തിൽ എന്താണോ വേണ്ടത് അത് അവർക്ക് തിരഞ്ഞെടുക്കുകയും തീരുമാനിക്കുകയും ചെയ്യാം. എന്നാൽ അതുവരെ ഇനി അഭിനയിക്കില്ലെന്നും അജു വർഗ്ഗീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP