Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ വിദ്യാർത്ഥികളായി ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു; ഇരുവരും എത്തുന്നത് ശ്രീകാന്ത് മുരളി ചിത്രം അബിയിൽ

സ്‌കൂൾ വിദ്യാർത്ഥികളായി ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു; ഇരുവരും എത്തുന്നത് ശ്രീകാന്ത് മുരളി ചിത്രം അബിയിൽ

കുഞ്ഞിരാമായണത്തിനും അടി കപ്യാരേ കൂട്ടമണിക്കും ശേഷം അജു വർഗ്ഗീസും ധ്യാൻ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു.നവാഗത സംവിധായകൻ ശ്രീകാന്ത് മുരളി ഒരുക്കുന്ന അബി യിലാണ് ഇരുവരും വീണ്ടുമെത്തുന്നത്.സിനിമയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളായിട്ടാണ് രണ്ടു പേരും അഭിനയിക്കുന്നത്

രണ്ടു പേരും സിനിമയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളായിട്ടാണ് അഭിനയിക്കുന്ന തെന്നതാണ് പ്രത്യേകത. കുഞ്ഞൂട്ടൻ എന്ന കഥാപാത്രത്തെ അജു അവതരിപ്പിക്കുമ്പോൾ ടൈറ്റിൽ വേഷം അബി യെ അവതരിപ്പിക്കുന്നത് ധ്യാനാണ്. വിമാനം നിർമ്മിക്കണമെന്ന് സ്വപ്നം കാണുന്ന പ്രതിഭാശാലിയായ വിദ്യാർത്ഥിയായിട്ടാണ് ധ്യാൻ വരുന്നത്്.

മറ്റുള്ളവരെ പോലെ ധ്യാനെ ശരിയായിട്ട് മനസ്സിലാക്കാത്ത കൂട്ടുകാരനായി അജു വർഗ്ഗീസും സിനിമയിൽ എത്തുന്നു.അബിക്ക് കൂട്ടുകാരിയായി അനു എന്ന പെൺകുട്ടി വരുന്നതിൽ അസൂയാലുവാണ് കുഞ്ഞൂട്ടൻ. സിനിമയിൽ അജുവിനെ രണ്ടു രീതിയിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത് സ്‌കൂൾ കുട്ടിയോടൊപ്പം മുതിർന്നയാളുടെ വേഷത്തിലും അജു എത്തുന്നുണ്ട്്. മികച്ച കോമഡി രംഗങ്ങൾ നൽകിയ ഒപ്പത്തിന് ശേഷം അജുവിന്റെ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP