Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സബാഷ് നായിഡുവിൽ കമലിനും ശ്രുതിക്കുമൊപ്പം അക്ഷര ഹാസനും ഒന്നിക്കുന്നു; രാജീവ് കുമാർ ചിത്രത്തിൽ അക്ഷര ഹാസൻ അസിസ്റ്റർ ഡയറക്ടറുടെ റോളിൽ

സബാഷ് നായിഡുവിൽ കമലിനും ശ്രുതിക്കുമൊപ്പം അക്ഷര ഹാസനും ഒന്നിക്കുന്നു; രാജീവ് കുമാർ ചിത്രത്തിൽ അക്ഷര ഹാസൻ അസിസ്റ്റർ ഡയറക്ടറുടെ റോളിൽ

കമൽഹാസനും ടി കെ രാജീവ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം 'സബാഷ് നായിഡു' ഏറെനാളായി വാർത്തകളിൽ നിറയുകയാണ്. കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ഇപ്പോൾ കമൽഹാസന്റെ ഇളയ മകൾ അക്ഷര ഹാസനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണു അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് അക്ഷര എത്തുന്നത്. രാജീവ് കുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അക്ഷര പ്രവർത്തിക്കുക. ഇതാദ്യമായല്ല അക്ഷര അസിസ്റ്റന്റ് ഡയറക്റുടെ തൊപ്പി വയ്ക്കുന്നത്. രണ്ട് ഹിന്ദി സിനിമകളിൽ നേരത്തെ അക്ഷര അസിസ്റ്റന്റ് ഡയറകടറായി പ്രവർത്തിച്ചിരുന്നു.

അടുത്ത മാസം ലോസാഞ്ചൽസിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്. ലൈക്കാ പ്രൊഡക്ഷൻസാണ് നിർമ്മാണ പങ്കാളികൾ.

ദശാവതാരത്തിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നായ ബലറാം നായിഡുവാണ് സബാഷ് നായിഡുവിലെ നായക കഥാപാത്രം തെലുങ്ക് ഹാസ്യ നടൻ ബ്രഹ് മാനന്ദം,ഹിന്ദി താരം സൗരബ് ശുക്ല, രമ്യ കൃഷണൻ,ഫരീദാ ജലാൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഹോളിവുഡ് യുവനടൻ മനു നാരായണനാണ് ശ്രുതിയുടെ ജോടിയായി എത്തുന്നത്.മലയാളത്തിൽ നിന്ന് സിദ്ദിഖും ചിത്രത്തിലുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം കമലും ഇളയരാജയും ഈ ചിത്രത്തിൽ ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കഥയും തിരക്കഥയും കമൽഹാസന്റേതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP