Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കമൽ ഹാസന്റെ രണ്ടാമത്തെ മകൾ അക്ഷര ഇനി ലൈംഗിക തൊഴിലാളിയായെത്തും..! ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ നിന്നും ജനീലിയ പിന്മാറിയത് എന്തുകൊണ്ട്?

കമൽ ഹാസന്റെ രണ്ടാമത്തെ മകൾ അക്ഷര ഇനി ലൈംഗിക തൊഴിലാളിയായെത്തും..! ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ നിന്നും ജനീലിയ പിന്മാറിയത് എന്തുകൊണ്ട്?

ജോൺ എബ്രഹാം നിർമ്മിക്കുന്ന പുതിയ ചിത്രം ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ളതാണ്. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അഭിനയിക്കാൻ ആദ്യം സമീപിച്ചത് ജനീലിയയെയായിരുന്നു. എന്നാൽ ലൈംഗിക തൊഴിലാളിയായി അഭിനയിച്ച് തന്റെ ഇമേജ് നഷ്ടപ്പെടുത്താൻ ഇല്ലെന്നു പറഞ്ഞു താരം പിന്മാറിയതോടെ കമൽഹാസന്റെ രണ്ടാമത്തെ മകൾ അക്ഷരയ്ക്കാണ് നറുക്കു വീണത്. കഥ കേട്ടയുടൻ കഥാപാത്രത്തിന്റെ സവിശേഷത മനസിലാക്കിയ അക്ഷര അഭിനയിക്കാൻ സമ്മദിക്കുകയായിരുന്നു.

ഒരു ദേശീയ അവാർഡ് അക്ഷരാ ഹാസന് കിട്ടായാൽ അത്ഭുതപ്പെടാനില്ല. കാരണം, മുമ്പ് ബോളിബിഡിൽ തന്നെ സിൽക്ക് സ്മിതയുടെ ജീവിത കഥ സിനിമയാകുമ്പോൾ വിദ്യാബാലന് മുമ്പ് പരരേയും സംവിധായകൻ സമീപിച്ചിരുന്നു. എന്നാൽ സിൽക്കിനെ വെറുമൊരു സെക്‌സ് നടിയായി കണ്ടപലരും അഭിനയിക്കാൻ വിസമ്മദിക്കുകയായിരുന്നു.

ഒടുവിൽ വിദ്യസമ്മദിച്ചപ്പോൾ പലരും പറഞ്ഞിരുന്നു പേര് ഇല്ലാതാകും. ആ ചിത്രത്തിൽ നിന്നും പിന്മാറണമെന്ന്. പക്ഷേ തനിക്ക് ശരിയെന്നു തോന്നിയതു കൊണ്ട് സിൽക്ക് സ്മിതയുടെ റോൾ അഭിനയിച്ചു പ്രശസ്തിയും അവാർഡും സ്വന്തമാക്കി. അതുകൊണ്ടുതന്നെ അക്ഷരയ്ക്കും അവാർഡിനു പ്രതീക്ഷയുണ്ട്.

ഭാഷയേതായാലും വേഷമെത്ര നല്ലതായാലും ചില നടിമാർ ചില കഥാപാത്രങ്ങൾ സ്വീകരിക്കാൻ വിസമ്മദിക്കാറുണ്ട്. പിന്നാട് ദുഃഖിക്കാറു മുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP