Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനുഷ് ചിത്രത്തിൽ അഭിനയിക്കാൻ ഹോളിവുഡ് നടൻ അൽ പാച്ചിനോ എത്തുമോ? നടന്റെ ഇന്ത്യൻ സിനിമ അരങ്ങേറ്റം ചൂടൻ ചർച്ചയാകുന്നു

ധനുഷ് ചിത്രത്തിൽ അഭിനയിക്കാൻ ഹോളിവുഡ് നടൻ അൽ പാച്ചിനോ എത്തുമോ?  നടന്റെ  ഇന്ത്യൻ സിനിമ അരങ്ങേറ്റം ചൂടൻ ചർച്ചയാകുന്നു

നുഷിന്റെ നായകനാവുന്ന പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും സംവിധായകനുമായ അൽ പാച്ചിനോ അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ചൂടായി പ്രചരിക്കുന്നത്.. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ ചർച്ചയ്ക്കായി അൽ പാച്ചിനോയെ സമീപിച്ചിരിക്കുകയാണെന്നാണ് വാർത്ത.

ധനുഷ് കാർത്തിക് സുബ്ബരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായാണിത്. അമേരിക്കയിൽ ചിത്രീകരിക്കുന്ന ഭാഗങ്ങളിലാണ് അൽ പാച്ചിനോ അഭിനയിക്കുക. ചിത്രത്തിലേക്ക് ഹോളിവുഡ് താരം മോർഗൻ ഫ്രീമാനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടാണ് പാച്ചിനോയെ തിരഞ്ഞെടുക്കുന്നത്......

ധനുഷിന്റെ കൊടി ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. ദുരൈ സെന്തിൽ കുമാറാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഗൗതം മോനേന്റെ എന്നൈ നോക്കി പായും തോട്ട വെട്രിമാരന്റെ വട ചെന്നൈ എന്നിവയാണ് ധനുഷിന്റെ മറ്റ് പ്രോജക്ടുകൾ.

അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, എമ്മി, സ്‌ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പാച്ചിനോ ഹോളിവുഡിലെ മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP