Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിലക്ക് ഏർപ്പെടുത്തിയത് അനാവശ്യ കാര്യത്തിന്; പരാതിക്കാരൻ ഒരു സിനിമ പോലും ചെയ്യാത്ത ആൾ; വിലക്ക് തുടർന്നാൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തും; കലാഭവൻ മണിക്ക് പറയാനുള്ളത്

വിലക്ക് ഏർപ്പെടുത്തിയത് അനാവശ്യ കാര്യത്തിന്; പരാതിക്കാരൻ ഒരു സിനിമ പോലും ചെയ്യാത്ത ആൾ; വിലക്ക് തുടർന്നാൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തും; കലാഭവൻ മണിക്ക് പറയാനുള്ളത്

കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട് പിന്നീട് പിൽക്കാലത്ത് നായകനായി വളർന്ന നടനാണ് കലാഭവൻ മണി. എന്നാൽ കുറച്ച് കാലങ്ങളായി നടൻ സിനിമയിൽ അത്ര സജീവമല്ല. എന്നാൽ വിവാദങ്ങളും വിലക്കുകളും മൂലം വാർത്തകളിൽ നിറയുകയുമാണ്.

കലാഭവൻ മണിക്ക് പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയതായി അടുത്തിടെയാണ് വാർത്ത വന്നത്. 'ദൈവം സാക്ഷി' എന്ന സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് വിലക്കെന്നായിരുന്നു വാർത്ത. എന്നാൽ ഇതിനെതിരെ ഇപ്പോൾ കലാഭവൻ മണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്തുടരുകയാണെങ്കിൽ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിർത്തുമെന്നാണ് നടൻ വ്യക്തമാക്കിയത്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് കലാഭവൻ മണി തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് വിലക്കേർപ്പെടുത്തിയത് അനാവശ്യ കാര്യത്തിനാണ്. പരാതിക്കാരൻ ഒരു സിനിമയും ചെയ്യാത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മറുമലർച്ചി എന്ന ചിത്രത്തിൽ അഭനയിക്കുമ്പോൾ തെങ്ങിൽ നിന്ന് വീണ് കാലൊടിഞ്ഞു. അതുകൊണ്ട് ഇപ്പോൾ പരാതി നൽകിയ ആളുടെ അന്നത്തെ പടത്തിൽ അഭിനയിക്കാൻ സാധിച്ചില്ല.

അന്ന് അഡ്വാൻസ് തിരിച്ചുതരാമെന്ന് പറഞ്ഞതാണ്. അല്ലെങ്കിൽ പരുക്ക് ഭേദമായ ശേഷം അഭിനയിക്കാമെന്ന് പറഞ്ഞു. പക്ഷേ നിർമ്മാതാവ് പോയി പരാതി നൽകുകയായിരുന്നു. അതിന്റെ പേരിലാണ് നിർമ്മാതാക്കളുടെ സംഘടന തനിക്ക് വിലക്കേർപ്പെടുത്തിയതെന്നും മണി പറഞ്ഞു.

'മുമ്പ് ഈ കളി തിലകൻ ചേട്ടനോടായിരുന്നു. ഇപ്പോൾ എന്നോടാണ്. തിലകൻ ചേട്ടൻ ഉന്നയിച്ച ആരോപണങ്ങളൊന്നും ഞാൻ ഉന്നയിക്കില്ല. ഇവർ വിലക്കുതുടരുകയാണെങ്കിൽ ഞാൻ പരസ്യമായി പറയും, സിനിമാഭിനയമേ ഞാൻ മതിയാക്കുകയാണെന്ന്. അല്ലാതെ കരഞ്ഞുകൊണ്ടിരിക്കാൻ എന്നെ കിട്ടില്ല' അഭിമുഖത്തിൽ മണി തുറന്നടിക്കുന്നു.

വിവാദങ്ങളിലൊന്നും ഭയമില്ല. എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും വിശ്വസിക്കേണ്ടന്നും മണി പറഞ്ഞു. ഇപ്പോൾ മലയാളത്തിൽ കുറച്ചു സിനിമകളെ ചെയ്യുന്നുള്ളൂ. അന്യഭാഷയിൽ കൂടുതൽ ചിത്രങ്ങളുണ്ട്. മലയാളത്തിൽ നിന്ന് ധാരാളം കഥകൾ കേൾക്കുന്നുണ്ട്. എന്നാൽ അതിലെല്ലാം അഭിനയിച്ചാൽ നിർമ്മാതാവിന്റെ പണം നഷ്ടമാകുമെന്നും മണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP