Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം ഉടനെന്ന സൂചന നല്കി രൺബീറും; ആലിയ- രൺബീർ പ്രണയം വിവാഹത്തിലെത്തുമോയെന്ന് കാത്ത് ആരാധകർ; ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹത്തിന് അരങ്ങൊരുങ്ങുന്നു

വിവാഹം ഉടനെന്ന സൂചന നല്കി രൺബീറും; ആലിയ- രൺബീർ പ്രണയം വിവാഹത്തിലെത്തുമോയെന്ന് കാത്ത് ആരാധകർ; ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹത്തിന് അരങ്ങൊരുങ്ങുന്നു

ത്രീന കൈഫിനെ ഉപേക്ഷിച്ച റൺബീറിന്റെയും സിദ്ധാർത്ഥ് മൽഹോത്രയെ വേണ്ടെന്നു വെച്ച ആലിയയുടെയും പ്രണയം ബോളിവുഡിനെ ആകെ അമ്പരിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ബോളിവുഡിലെ ഈ യുവ മിഥുനങ്ങൾ വിവാഹത്തിലൂടെ ഒന്നിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് റൺബീർ മറുപടി നൽകിയത്. റൺബീർ, എന്നാകും വിവാഹം? എന്നു ചോദിച്ച ആരാധകനോട് 'എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു 33കാരനായ താരത്തിന്റെ മറുപടി.

ഇതേ സൂചന നൽകുന്നതായിരുന്നു ഒരു അഭിമുഖത്തിനിടെ ആലിയയുടെ മറുപടിയും. 'ഞാനൊന്നിനേക്കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷേ എല്ലാ സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങൾ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരുപക്ഷേ എല്ലാവരെയും പോലെ ഞാൻ 30-ാം വയസ്സിൽ വിവാഹം കഴിക്കുമെന്നാകും എന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. പമക്ഷ അതിനു മുൻപേ നടന്നാലും എനിക്ക് അത്ഭുതമൊന്നുമില്ല' ആലിയ പഞ്ഞു.

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ൽ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ സിദ്ധാർത്ഥുമായി 6 വർഷം നീണ്ട പ്രണയമാണ് ആലിയ അവസാനിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP