Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉള്ളിവിലയിൽ വീണ്ടും ആലിയ കുടുങ്ങി; ടെലിവിഷൻ ഷോയിൽ വീണ്ടും മണ്ടത്തരവുമായി ബോളിവുഡ് സുന്ദരി; വീഡിയോ കാണാം

ഉള്ളിവിലയിൽ വീണ്ടും ആലിയ കുടുങ്ങി; ടെലിവിഷൻ ഷോയിൽ വീണ്ടും മണ്ടത്തരവുമായി ബോളിവുഡ് സുന്ദരി; വീഡിയോ കാണാം

കോഫി വിത്ത് കരണിൽ മണ്ടത്തരം വിളിച്ചുപറഞ്ഞതോടെയാണ് ആലിയ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായത്. പിന്നീട് ആലിയ ഭട്ട് ഹോട്ട് ചിത്രങ്ങൾക്ക് പകരം ആലിയ ഭട്ട് ജോക്‌സ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.ആലിയ വായ തുറക്കുന്നത് മണ്ടത്തരം പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നാണ് മിക്കവരും പറയുന്നത്. സോഷ്യൽ മീഡിയകളിൽ കൂട്ടക്കൊലയ്ക്ക് പലപ്പോഴും വിധേയയാവാറുണ്ട് ആലിയ. ഇപ്പോൾ അത്തരമൊരു അക്രമണത്തിന് നടി വീണ്ടും ഇരയായിരിക്കുകയാണ്.

കോമഡി നൈറ്റ് വിത്ത് കപിൽ എന്ന പ്രശസ്തമായ ഷോയിൽ തന്റെ പുതിയ ചിത്രം ഷാന്താറിന്റെ പ്രമോഷന് എത്തിയതായിരുന്നു ആലിയ. ഒപ്പം ചിത്രത്തിലെ നായകൻ ഷഹിദ് കപൂറും. ആലിയയോട് ഷോയുടെ അവതാരകൻ കപിൽ ചോദിച്ചു എത്രയാണ് ഒരു കിലോ ഉള്ളിയുടെ വില താരത്തിന് ആലോചിക്കേണ്ടിവന്നില്ല കിലോയ്ക്ക് എഴുരൂപ.

കാണികൾ ചിരിക്കാൻ തുടങ്ങിയപ്പോൾ താരം മാറ്റി 17 രൂപ. എന്തായാലും കപിലും, ഷാഹിദും ആലിയയെ വെറുതെ വിട്ടില്ല. ഇന്ത്യൻ രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാൻ എന്ന് ഉത്തരം പറഞ്ഞ ആലിയയുടെ ഉള്ളിവിലയാണ് പുതിയ ട്രോളായി പ്രചരിക്കുന്നത്. 

 

Must watch! You will die laughing after watching this hilarious clip of @aliaabhatt @shahidkapoor #Comedynightswithkapil

A video posted by @colorstv on Oct 21, 2015 at 5:52am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP