Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ജോൺ എബ്രഹാം ഇല്ല; വാർത്തകൾ പരത്തുന്നവർക്കെതിരെ വിമർശനവുമായി നടൻ; സാക്ഷി ധോണിയുടെ വേഷം ചെയ്യാൻ ആലിയ ഭട്ട്

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ജോൺ എബ്രഹാം ഇല്ല; വാർത്തകൾ പരത്തുന്നവർക്കെതിരെ വിമർശനവുമായി നടൻ; സാക്ഷി ധോണിയുടെ വേഷം ചെയ്യാൻ ആലിയ ഭട്ട്

ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ സിനിമയാകുന്ന വാർത്തകൾ കുറച്ച് നാളായി പുറത്ത് വരുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഇതിൽ അഭിനയിക്കുന്ന താരങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളാണ്. ജോൺ എബ്രഹാം എത്തുമെന്ന ്‌വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ നടൻ ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ്.

വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. എതെങ്കിലും ചിത്രത്തിനുവേണ്ടി ആരെങ്കിലും ചില വാർത്തകൾ പരത്തുന്നുവെങ്കിൽ അത് അവളുടെ അല്ലെങ്കിൽ അവന്റെ പ്രശ്‌നമാണെന്നാണ്  ജോൺ എബ്രഹാം വിമർശിച്ചിരിക്കുന്നത്. വെൽക്കം ബാക്ക്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താനിപ്പോഴെന്നും ജോൺ പറഞ്ഞു. ഈ ക്രിസ്മസിലും ന്യൂയറിലും താൻ 'വെൽക്കം ബാക്ക്' എന്ന ചിത്രത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അഥവാ തനിക്ക് ഒന്നോ രണ്ടോ ദിവസം ഒഴിവു ലഭിക്കുകയാണെങ്കിൽ തന്നെ കുടുംബത്തോടൊപ്പമാകും ചിലവഴിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ചിത്രത്തിൽ ധോണിയുടെ ഭാര്യയായ സാക്ഷി ധോണിയുടെ വേഷം ചെയ്യാൻ ആലിയഭട്ട് ആയിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. നീരജ് പാണ്ഡെയാണ് ധോണിയുടെ ജീവിതകഥ സിനിമയാക്കുന്നത്. സുശാന്ത് സിങ് രജ്പുത്താണ് ധോണിയെ അവതരിപ്പിക്കുന്നത്. എം.എസ് ധോണി ദ അൺടോൾഡ് സ്‌റ്റോറീസ്' എന്ന പേരിലാണ് ചിത്രമൊരുക്കുന്നത്.

ചെറിയാരു ഗ്രാമത്തിൽ ക്രിക്കറ്റ് കളിച്ചു നടന്ന ധോണിയുടെ കുട്ടിക്കാലം മുതൽ ഇന്ത്യൻ ടീമിന്റെ തലപ്പത്ത് എത്തുന്നതു വരെയുള്ള ജീവിതാധ്യായമാണ് സിനിമയിൽ ചിത്രീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP