Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിക്കിനി ധരിക്കാൻ പറ്റിയ ശരീരം ഉണ്ടെന്ന് കരുതിയില്ല, കിട്ടിയ പ്രശംസകളിൽ സന്തോഷം; ആലിയ ഭട്ടിന് പറയാനുള്ളത്

ബിക്കിനി ധരിക്കാൻ പറ്റിയ ശരീരം ഉണ്ടെന്ന് കരുതിയില്ല, കിട്ടിയ പ്രശംസകളിൽ സന്തോഷം; ആലിയ ഭട്ടിന് പറയാനുള്ളത്

ഷാഹിദ് കപൂർ നായകനായി എത്തുന്ന ഷാന്ദാർ എന്ന ചിത്രത്തിന് വേണ്ടി ബിക്കിനി അണിഞ്ഞ ആലിയ ഭട്ടിന്റെ ചിത്രം ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബോളിവുഡിന്റെ കൊച്ചുസുന്ദരിയുടെ ബിക്കിനി ചിത്രങ്ങൾ ഏറെ വൈകാതെ വൈറലുമായി. എന്നാൽ തനിക്ക് ബിക്കിനി ധരിക്കാൻ പറ്റിയ ശരീരമുണ്ടെന്ന് താൻ കരുതിയില്ലെന്നും, തനിക്ക് ലഭിച്ച പ്രശംസകൾ തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും താരം വ്യക്തമാക്കുന്നു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ബിക്കിനി വേഷം ലഭിച്ചതിലും തനിക്ക് സന്തോഷമുണ്ട്. എന്നാൽ ബിക്കിനി ധരിക്കാൻ പറ്റിയ പെർഫക്ട് ശരീരം തനിക്കുണ്ടന്നുള്ള വിശ്വാസം ഉണ്ടായിരുന്നില്ല. ആലിയ വ്യക്തമാക്കി. എനിക്ക് ഫിറ്റ്‌നസ് ഉണ്ടെന്ന് കരുതിയതുക്കൊണ്ടാണല്ലോ അങ്ങനൊരു അവസരം ലഭിച്ചത്. ബിക്കിനി ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ജനങ്ങൾ അത് ഇഷ്ടപ്പെടുകെയും ചെയ്തു. ഇടയ്ക്ക് ചിലർ വിമർശനം ഉന്നയിച്ചെങ്കിലും കത്രീനയ്ക്ക് വരെ ഇഷ്ടമായ കാര്യത്തിൽ താനെന്തിന് സങ്കടപ്പെടണം എന്നും താരം ചോദിക്കുന്നു.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആലിയ. തീർച്ചയായും താനൊരു ഷാരൂഖ് ഖാൻ ഫാനാണ്. അതുക്കൊണ്ട് തന്നെയാണ് ഷാരൂഖിന്റെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഇത്രയേറെ സന്തോഷമെന്നും താരം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP