Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് അലിയ ഭട്ടിന്റെ പത്ത് കൽപ്പനകൾ; സിനിമയിലേതു പോലെ ഡബിൾ റോൾ ജീവിതത്തിൽ വേണ്ട; ജാക്കലിൻ ഫെർണാണ്ടസിനോട് അകലം പാലിക്കുക

സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് അലിയ ഭട്ടിന്റെ പത്ത് കൽപ്പനകൾ; സിനിമയിലേതു പോലെ ഡബിൾ റോൾ ജീവിതത്തിൽ വേണ്ട; ജാക്കലിൻ ഫെർണാണ്ടസിനോട് അകലം പാലിക്കുക

ബി ടൗണിലെ പുതിയ പ്രണയ ജോഢികളായാണ് സിദ്ധാർത്ഥ് മൽഹോത്രയും അലിയ ഭട്ടും. ഇരുവരും പരസ്യമായും രഹസ്യമായും നടത്തുന്ന ഡേറ്റിങ്ങുകൾ പാപ്പരാസികൾക്ക് പ്രീയവാർത്തകളാണിപ്പോൾ. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഗോസിപ്പുകൾ സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് അലിയ ഭട്ട് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളെ കുറിച്ചാണ്. മറ്റൊരു നടിയുമായി സിദ്ധാർത്ഥിന്റെ പേര് പറഞ്ഞ് കേട്ടതാണ് കൽപ്പനകൾ പുറപ്പെടുവിക്കാൻ ആലിയയെ പ്രേരിപ്പിച്ചത്.

റിലോഡഡ് എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയുടെ നായികയുമായെത്തുന്ന ജാക്കലിൻ ഫെർണാണ്ടസിനെ കൂട്ടിച്ചേർത്താണ് ഗോസിപ്പുകൾ ഉയർന്നു കേട്ടത്. ജാക്കലിനുമായി സിദ്ധാർത്ഥിന് അല്പം വഴിവിട്ട ബന്ധമുണ്ടോ എന്നൊരു സന്ദേഹമാണ് പാപ്പരാസികൾ പ്രകടിപ്പിച്ചത്. ഇത് അലിയയെ വല്ലാതെ പ്രകോപിച്ചിരിക്കുകയാണ്.

സിദ്ധാർത്ഥ് മൽഹോത്ര ഡബിൾ റോളിലെത്തുന്ന ചിത്രമാണ് റീലോഡഡ്. എന്നാൽ സിനിമയിലെ ഡബിൾ റോൾ ജീവിതത്തിൽ വേണ്ട. തനിക്കൊപ്പവും ജാക്കലിനൊപ്പവും ഡേറ്റിങ് നടക്കില്ല എന്ന കൽപ്പനയാണ് അലിയ പുറപ്പെടുവിച്ചത്. ഷൂട്ടിങുമായി ബന്ധപ്പെട്ടോ അല്ലായെതോ ജാക്കലിനൊപ്പം അധികം അടുത്തിടപഴകുന്നതിനൊക്കെ അലിയ കർശന നിയന്ത്രണം ഏർപ്പടുത്തിയിട്ടുണ്ട് എന്നാണ് ബോളിവുഡിലെ സംസാരം. സിദ്ധാർത്ഥിനെ കുറിച്ച് മോശമായി ഒരു വാർത്ത വരുന്നത് പോലും അലിയ കേൾക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ കൽപ്പനകൾക്കെല്ലാം കാരണം.

എന്തായാലും അലിയയുടെ കൽപ്പനകൾക്ക് സിദ്ധാർത്ഥ് വലിയ വില നൽകിയിട്ടുണ്ട്. ജാക്കലിൻ ഫെർണാണ്ടസിൽ നിന്ന് അല്പം അകലം പാലിച്ചു എന്ന് മാത്രമല്ല, കോ സ്റ്റാറുമായി തീർത്തും പ്രൊഫഷണലായ ബന്ധം മാത്രമേ ഇപ്പോൾ സൂക്ഷിക്കുന്നുള്ളൂ എന്നതാണ് റീലോഡഡിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP