Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂര്യയുടെ പുതിയ ചിത്രം 24 ന്റെ ചിത്രീകരണം പ്രതിസന്ധിയിൽ; സംവിധായകനായ വിക്രം കുമാറുമായി നടൻ ഉടക്കിൽ; സംവിധാന ശൈലിയിൽ നടന് അതൃപ്തിയെന്ന് സൂചന

സൂര്യയുടെ പുതിയ ചിത്രം 24 ന്റെ ചിത്രീകരണം പ്രതിസന്ധിയിൽ; സംവിധായകനായ വിക്രം കുമാറുമായി നടൻ ഉടക്കിൽ; സംവിധാന ശൈലിയിൽ നടന് അതൃപ്തിയെന്ന് സൂചന

കാക്ക കാക്ക, വാരണം ആയിരം പോലുള്ള ചിത്രങ്ങൾ സൂര്യക്ക് നൽകിയ ഗൗതം വാസുദേവ മേനോനുമായി സൂര്യ ഒടക്കി പിരിഞ്ഞ വാർത്ത തമിഴ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇപ്പോൾ മറ്റൊരു സംവിധായകനുമായുള്ള നടന്റെ ഉടക്കും തമിഴ് ലോകത്ത് വമ്പൻ ചർച്ചയാവുകയാണ്.

ഏറ്റവും പുതിയ ചിത്രമായ 24 എന്ന ചിത്രത്തിന്റെ സംവിധായകൻ വിക്രം കുമാറുമായാണ് സൂര്യക്ക് ഇപ്പോൾ പ്രശ്‌നം. സൂര്യയുമായി അത്ര നല്ല രസത്തിലല്ലെന്ന് സംവിധായകൻ തന്നെ അറിയിച്ചിട്ടുണ്ടത്രെ. വിക്രം കുമാറിന്റെ സംവിധാന ശൈലി സൂര്യയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് കേൾക്കുന്നത്.

ആക്ഷൻ രംഗങ്ങളും മറ്റു ഷോട്ടുകളും ചിത്രീകരിക്കുന്നതിൽ സംവിധായകൻ ഒരുപാട് സമയമെടുക്കുന്നെന്നും ഇത് കാരണം സിനിമയുടെ റിലീസ് നീണ്ടു നീണ്ടു പോകുന്നു എന്നുമാണ് സൂര്യയുടെ പക്ഷം. സംവിധായകനും നടനും തമ്മിലുള്ള ഒടക്കുമൂലം 24 ന്റെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നാണ് കേൾക്കുന്നത്.

ഒക്ടോബറിലെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ദീപാവലിക്ക് റിലീസി ചെയ്യ്ക്കാമെന്നാണ് സൂര്യ കണക്കുകൂട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP