Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേര് പറയാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അമൽ നീരദ് ചിത്രം; വീണ്ടും ബൈക്കിലേറി ദുൽഖറിന്റെ ലുക്ക്

പേര് പറയാതെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അമൽ നീരദ് ചിത്രം; വീണ്ടും ബൈക്കിലേറി ദുൽഖറിന്റെ ലുക്ക്

ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർപുറത്തിറങ്ങി. അജി മാത്യൂ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ആദ്യ പോസ്റ്ററിലും നൽകിയിട്ടില്ല.

ചില ഹീറോകൾ യഥാർത്ഥമാണ് എന്നാണ് ടാഗ്ലൈൻ നൽകിയിരിക്കുന്നത്. നവാഗതയായ കാർത്തിക മുരളീധരനാണ് നായികയായി എത്തുന്നത്.ദുൽഖർ സൽമാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.dulquer.com ലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ദുൽഖർ സൽമാനുള്ള ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ദുൽഖറിനൊപ്പം സൗബിൻ സാഹിറും സംവിധായകൻ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കുന്ന സിനിമയിൽ ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണത്തിൽ അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് സിനിമാറ്റോഗ്രഫി നിർവഹിക്കുക. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

ദുൽഖർ സൽമാനും അമൽ നീരദും ഇത് രണ്ടാം തവണയാണ് ഒന്നിക്കുന്നത്. നേരത്തെ കുള്ളന്റെ ഭാര്യയിൽ ഇവർ ഒന്നിച്ചിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകമായിരുന്നു അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP