Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളിയാണെങ്കിലും തമിഴ്‌സിനിമ തന്റെ പെറ്റമ്മ; മലയാളികളുടെ അംഗീകാരം കിട്ടാൻ പാട്; മൈനയിലൂടെ സിനിമയിലെത്തിയത് തന്റെ ഭാഗ്യം; കാജൽ അഗർവാളും അനുഷ്‌ക്കയും സുഹൃത്തുക്കൾ; അമലാ പോളിന് പറയാനുള്ളത്

മലയാളിയാണെങ്കിലും തമിഴ്‌സിനിമ തന്റെ പെറ്റമ്മ; മലയാളികളുടെ അംഗീകാരം കിട്ടാൻ പാട്; മൈനയിലൂടെ സിനിമയിലെത്തിയത് തന്റെ ഭാഗ്യം; കാജൽ അഗർവാളും അനുഷ്‌ക്കയും സുഹൃത്തുക്കൾ; അമലാ പോളിന് പറയാനുള്ളത്

മല പോൾ മലയാളിയുടെ പ്രിയങ്കരിയായ നടിയാണ്. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല നായികാപദവയിലേക്ക് ഉയർന്നതെങ്കിലും നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടി കൂടിയാണ്. ഇപ്പോഴിതാ നടി മലയാളത്തെ തള്ളി തന്റെ പെറ്റമ്മ തമിഴ് സിനിമയാണെന്ന് പറഞ്ഞത് ചൂടൻ ചർച്ചയായിരിക്കുകയാണ്.

പെറ്റമ്മയെ മാറ്റിപ്പറഞ്ഞെന്നു പറഞ്ഞാണ് ചിലർ സോഷ്യൽ മീഡിയയിൽ അമലയെ ആക്രമിക്കുന്നത്. ഒരു സാധാരണ മലയാളികുട്ടിയിലെ അമലാപോൾ എന്ന നടിക്ക് ജന്മം നൽകിയത് തമിഴ്‌സിനിമയാണെന്നും അതുകൊണ്ട് തന്നെ തമിഴ്‌സിനിമയോട് തനിക്ക് ഒരു വൈകാരികതയുണ്ടെന്നുമാണ് മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അമലാപോൾ വ്യക്തമാക്കിയത്. ഇതോടെ നടി വെട്ടിലായി എന്ന് വേണം പറയാൻ.

മലയാളികൾ കൂടുതൽ ഇന്റലിജന്റാണ് പ്രൂവ് ചെയ്ത് കാണിച്ചാൽ മാത്രമായിരിക്കും അവർ അംഗീകരിക്കുക. അതേസയം മലയാളികളുടെ അംഗീകാരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. മൈനയിലൂടെ സിനിമയിൽ എത്തിയതാണ് ഇപ്പോഴത്തെ നേട്ടങ്ങൾക്ക് കാരണം. മലയാളിയായിട്ടാണ് തുടങ്ങിയിരുന്നതെങ്കിൽ ഇത്രയും താരപരിവേഷം കിട്ടുമായിരുന്നില്ലെന്നും അമലാപോൾ പറഞ്ഞു.

മൈനയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അമലാപോൾ എന്ന നടി ഉണ്ടാകുമായിരുന്നില്ല. സിനിമയിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് സംവിധായകനെയാണ്. സിനിമയുടെ വിജയവും പരാജയവുമെല്ലാം ബാധിക്കുന്നതും അവരെയാണ്. നടനും നടിയും സിനിമ കഴിഞ്ഞാൽ അടുത്തതിലേക്ക് പോകും. എന്നാൽ സംവിധായകൻ അങ്ങിനെയല്ല. സിനിമയുടെ ബീജാവാപം മുതൽ കഷ്ടപ്പെടുന്നത് സംവിധായകനാണ്.

ഒരേ സിനിമയിൽ രണ്ടു നായികമാർ വന്നാൽ അസൂയ തോന്നാറില്ല. തെന്നിന്ത്യയിലെ മറ്റ് സൂപ്പർ നടിമാരായ കാജൽ അഗർവാളും അനുഷ്‌ക്കയുമായുമെല്ലാം തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും ആദ്യമായി കണ്ടപ്പോൾ കാജൽ അഗർവാളിനെ നേരിട്ട് ചെന്ന് പരിചയപ്പെട്ട് അത്ഭുതപ്പെടുത്തിയെന്നും അമലാപോൾ പറഞ്ഞു.

തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റുകൾ നേടിക്കഴിഞ്ഞ അമല സംവിധായകൻ എഎൽ വിജയ് യെ വിവാഹം ചെയ്‌തെങ്കിലും അഭിനയം മുടക്കിയിട്ടേയില്ല. ജോഷി സംവിധാനം ചെയ്ത, അമല പോളും മോഹൻലാലും ഒന്നിച്ച ലൈല ഓ ലൈല ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP