Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിനിമ ഉപേക്ഷിച്ചാൽ അമലയെ സ്വീകരിക്കാമെന്ന് വിജയ്; വിവാഹബന്ധം വേർപ്പെടുത്തുന്നത് പരസ്പര സമ്മതത്തോടെ; ജീവനാംശവും ഇരുവർക്കും വേണ്ട

സിനിമ ഉപേക്ഷിച്ചാൽ അമലയെ സ്വീകരിക്കാമെന്ന് വിജയ്; വിവാഹബന്ധം വേർപ്പെടുത്തുന്നത് പരസ്പര സമ്മതത്തോടെ; ജീവനാംശവും ഇരുവർക്കും വേണ്ട

നടി അമലാ പോളും സംവിധായകൻ വിജയും വിവാഹബന്ധം വേർപ്പെടുത്തുന്നത് പരസ്പര സമ്മതത്തോടെ. ദിവസങ്ങളായി പാപ്പരാസികൾ കാത്തിരുന്ന അമല- വിജയ് വിവാഹമോചനം പുതിയ വഴത്തിരിവിലേക്ക്. വിവാഹമോചന വാർത്തയോടുള്ള അമലയുടെ മൗനമായിരുന്നു ഇത്രയും ദിവസം ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ചൈന്നെ കുടുംബകോടതിയിലെത്തിയപ്പോഴാണ് അമലാപോളും വിജയ്യും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഒരു വർഷമായി ഇരുവരും പിരിഞ്ഞാണു താമസിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. ചെന്നൈ കുടുംബകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന വിവാഹമോചന ഹർജിയിൽ ഇരുവരും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും തമിഴ് ചലച്ചിത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച അമല പോളാണ് ആദ്യം ഹർജി സമർപ്പിച്ചത്.

കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി മുതൽ വേറെ വേറെ ഇടങ്ങളിലാണു താമസിക്കുന്നതെന്നും പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.എന്നാൽ ഇരുവർക്കുമിടയിൽ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വർഷം അവസാനത്തോടെയാണെന്നും സൂചനയുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും ഇരുവരെയും വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

അടുത്തിടെ നടന്ന പരിപാടികളിൽ ഒന്നും അമല-വിജയ് ദമ്പതിമാരെ ഒരുമിച്ച് കാണുന്നില്ലെന്നു പറഞ്ഞായിരുന്നു ഗോസിപ്പ് കോളത്തിൽ വാർത്ത ആദ്യം ഇടം പിടിക്കുന്നത്. തുടർന്ന് അമല അനുസരിക്കാത്തവളാണ് സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവളാണെന്നും പറഞ്ഞു വിജയുടെ അച്ഛൻ രംഗത്ത്് എത്തിയിരുന്നു. വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്ന സന്ദർഭത്തിലും അമല-വിജയ് മൗനത്തിലായിരുന്നു. തുടർന്ന് അമലയുടെ സിനിമാമോഹമാണ് വിവാഹജീവിതത്തിൽ വിള്ളൽ തീർത്തതെന്ന് വിജയ് പറഞ്ഞിരുന്നു. വിവാഹം നടക്കുന്ന സമയത്ത് ഏറ്റെടുത്ത പടങ്ങൾ മാത്രം ചെയ്യാം എന്നായിരുന്നു ആദ്യം ഇരുവരും എടുത്ത് തീരുമാനം. എന്നാൽ അമല തുടരെത്തുടതെ ചിത്രങ്ങൾ ഏറ്റെടുത്തു.

അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ. മാതാപിതാക്കളുടെ താൽപര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനവും. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിൽ വിജയ്യുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. തങ്ങൾ പറയുന്നത് കേൾക്കാൻ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പൻ പറഞ്ഞിരുന്നു.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂൺ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. അമല തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. വളരെ റിസേവ്ഡ് ആയ താൻ ജീവിതം ആസ്വദിച്ചത് അമല വന്നതിനു ശേഷമാണെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു.

ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവിൽ അഭിനയിച്ചത്. ധനുഷിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമൽ ഇപ്പോൾ. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP