Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമർ അക്‌ബർ അന്തോണിയുടെ ട്രെയിലർ ലീക്കായത്; ഔദ്യോഗിക ലോഞ്ചിന് മണിക്കൂറുകൾ മുമ്പേ സോഷ്യൽമീഡിയയിൽ പ്രചരിച്ചു; നടപടിക്കൊരുങ്ങി നാദിർഷ

അമർ അക്‌ബർ അന്തോണിയുടെ ട്രെയിലർ ലീക്കായത്; ഔദ്യോഗിക ലോഞ്ചിന് മണിക്കൂറുകൾ മുമ്പേ സോഷ്യൽമീഡിയയിൽ പ്രചരിച്ചു; നടപടിക്കൊരുങ്ങി നാദിർഷ

നാദിർഷയുടെ ആദ്യ സംവിധാന ചിത്രമായ അമർ അക്‌ബർ അന്തോണിയുടെ ട്രെയിലർ ഔദ്യോഗികമായി റിലീസിന് മുമ്പേ ലീക്കായതായി റിപ്പോർട്ട്. ഇന്നലെ റിലീസ് ചെയ്യാൻ തീരുമാനിച്ച സമത്തിന് മണിക്കൂറുകൾ മുമ്പേ ട്രെയിലർ സാഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചു തുടങ്ങി. ലീക്കായ സംഭവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ നാദിർഷ് രംഗത്ത് എത്തിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും നാദിർഷ് പറഞ്ഞു.

ഇനി ഔദ്യോഗികമായി ട്രെയിലർ എന്ന് പുറത്തിറങ്ങുമെന്ന് അണിയറക്കാർ പുറത്ത് വിട്ടിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അമർ അക്‌ബർ അേന്താണി. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇവർക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തിൽ ജയസൂര്യയും എത്തുന്നുണ്ട്.

കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്വമില്ലാതെ സ്വന്തം ജീവിതം ആഘോഷിക്കുന്ന മൂന്ന് പേരാണ് അമറും അക്‌ബറും അന്തോണിയും. അമർ സെന്റർ മാളിൽ ജോലി ചെയ്യുന്നു. അക്‌ബർ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്ററാണ്. കുസാറ്റിൽ ജോലിക്കാരനായ അന്തോണി അനാഥനാണ്. പൃഥ്വിരാജ് അമറിനെയും ജയസൂര്യ അക്‌ബറിനെയും ഇന്ദ്രജിത്ത് അന്തോണിയെയും അവതരിപ്പിക്കുന്നു.നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിതാ പ്രമോദാണ് നായികയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP