Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല; മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതിൽ പ്രതിഷേധം; നടിയെ ആക്രമിച്ചതിനു പിന്നിലും നടനെന്ന് ആരോപണം; ദിലീപിനെ ബഹിഷ്‌കരിച്ച് അമേരിക്കൻ മലയാളികൾ

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല; മഞ്ജുവിനെ ഉപേക്ഷിച്ച് കാവ്യയെ വിവാഹം കഴിച്ചതിൽ പ്രതിഷേധം; നടിയെ ആക്രമിച്ചതിനു പിന്നിലും നടനെന്ന് ആരോപണം; ദിലീപിനെ ബഹിഷ്‌കരിച്ച് അമേരിക്കൻ മലയാളികൾ

കൊച്ചി: നടൻ ദിലീപ് അമേരിക്കയിൽ നടത്താനിരുന്ന ഷോ ഒരുകൂട്ടം മലയാളികൾ ബഹിഷ്‌കരിച്ചു. അടുത്തിടെ ദിലീപിനു നേർക്ക് ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. നാദിർഷ അമേരിക്കയിൽ സംഘടിപ്പിക്കുന്ന ഷോയിലാണ് ദിലീപ് പങ്കെടുക്കുന്നത്. ഇതിനു പുറമേ ദിലീപിന്റെ സിനിമ അടക്കം എല്ലാം ബഹിഷ്‌കരിക്കുകയാണെന്നാണ് അമേരിക്കൻ മലയാളി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. അതേസമയം വീഡിയോയിൽ ദിലീപിന്റെ പേരെടുത്തു പറയുന്നില്ല.

അമേരിക്കൻ മലയാളിയായ സാബു കട്ടപ്പന ഫേസ്‌ബുക്ക് വീഡിയോയിലാണ് ദിലീപിന്റെ ഷോ ബഹിഷ്‌കരിക്കുന്നതായി പറഞ്ഞത്. പ്രമുഖ നടൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കൻ മലയാളികൾ ബഹിഷ്‌കരിച്ചതായി അറിയിച്ചത്. ഫേസ്‌ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്ത് വൈറലാകുകയാണ്. തന്റെ ഫോൺ നമ്പർ സഹിതമാണ് സാബു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പ്രമുഖ നടിയെ വിവാഹം കഴിക്കുകയും പിന്നീട് ഇതേ നടിയുടെ സുഹൃത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. മറ്റൊരു പ്രമുഖ നടിയെ ഗുണ്ടകളെ വച്ച് ആക്രമിക്കുകയും ചെയ്തു എന്നാണ് സാബു കട്ടപ്പന ആരോപിക്കുന്നത്.

ഈ നടൻ ചെയ്ത പ്രവൃത്തി ചെയ്യുന്നത് ഒരു സാധാരണക്കാരനാണെങ്കിൽ അയാൾ ഇന്ന് അറസ്റ്റിലായേനെ. പ്രമുഖ നടനെ പ്രമുഖനാക്കിയത് നമ്മൾ പ്രേക്ഷകരാണെന്നും അതിനാൽ ഇതിനോട് പ്രതികരിക്കേണ്ടത് നമ്മളാണെന്നും സാബു പറയുന്നു.

ഈ വീഡിയോ ഇപ്പോൾ ഫേസ്‌ബുക്കിലും വാട്സാപ്പിലും മറ്റ് സോഷ്യൽ മീഡിയയും വഴി വൈറലാകുകയാണ്. അടുത്തമാസം നാദിർഷയുടെ നേതൃത്വത്തിലാണ് അമേരിക്കയിൽ ഷോ നടക്കുന്നത് എന്നാണ് പുറത്ത് വന്ന വാർത്തകൾ. വീഡിയോ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും സാബു കട്ടപ്പന ഏറ്റെടുക്കുന്നതായി അദ്ദേഹം തന്നെ പറയുന്നു.

അതേ സമയം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പങ്കുള്ളതായി എവിടെയും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല. ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായിട്ടാണ് തന്നെ ആക്രമിക്കുന്നത് എന്നാണ് ദിലീപ് സംഭവത്തോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP