Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യത്യസ്ത ഗെറ്റപ്പിൽ ഗുസ്തിക്കാരനായി ആമിർ ഖാനെത്തുന്നു; ഇക്കുറി വരുന്നത് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ

വ്യത്യസ്ത ഗെറ്റപ്പിൽ ഗുസ്തിക്കാരനായി ആമിർ ഖാനെത്തുന്നു; ഇക്കുറി വരുന്നത് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ

മുംബൈ: വ്യത്യസ്തമായ ഗെറ്റപ്പിലാണ് എന്നും ആമിർ ഖാൻ പ്രേക്ഷകരെ രസിപ്പിച്ചിരുന്നത്. ഏറ്റവുമൊടുവിലായി പികെയിലെ വേഷവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ഇതുവരെ പ്രത്യക്ഷപ്പെടാത്ത പുതിയ ലുക്കിൽ ആമിർ എത്തുന്നു. മധ്യവയസ്‌കനായ ഒരു ഗുസ്തിക്കാരനായാണ് അമീർ പുതിയ ചിത്രത്തിലെത്തുന്നത്. ചിത്രത്തിനായി ഗുസ്തി പരിശീലിക്കുന്ന തിരക്കിലാണ് അമീർ ഖാൻ.

പുതിയ ചിത്രമായ ദംഗലിലാണ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആമിർ എത്തുന്നത്. രണ്ടു പെൺകുട്ടികളുടെ പിതാവായാണ് ആമിർ അഭിനയിക്കുന്നത്. ആമിറിന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ഫിറ്റ്‌നസ് വിദഗ്ധരുടെ സഹായത്തോടെയാണ് അമീർ ഗുസ്തിക്കാരനാകാൻ ശരീരം മെച്ചപ്പെടുത്തുന്നത്. ദംഗലിൽ അമീർ വതരിപ്പിക്കുന്നത് ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീർ ഫോഗാട്ടിനെയാണെന്നും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP