Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡയലോഗുകൾ കാണാതെ പഠിക്കാൻ ഇപ്പോഴും ഞാൻ കഷ്ടപ്പെടുന്നു; ആത്മവിശ്വാസത്തോടെ ഡയലോഗ് പറയാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല; അഭിനയ ജീവിതത്തിന്റെ മുപ്പതാം വാർഷികത്തിൽ ആമിർഖാൻ പറയുന്നു

ഡയലോഗുകൾ കാണാതെ പഠിക്കാൻ ഇപ്പോഴും ഞാൻ കഷ്ടപ്പെടുന്നു; ആത്മവിശ്വാസത്തോടെ ഡയലോഗ് പറയാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല; അഭിനയ ജീവിതത്തിന്റെ മുപ്പതാം വാർഷികത്തിൽ ആമിർഖാൻ പറയുന്നു

സിനിമാ ജീവിതം 30 വർഷം പിന്നിട്ടെങ്കിലും, ഡയലോഗുകൾ കാണാതെ പഠിക്കാൻ ഇപ്പോഴും കഷ്ടപ്പാടുതന്നെയെന്ന് ആമിർഖാൻ. താരത്തിളക്കത്തിന് 30 വയസ്സ് പ്രമാണിച്ച് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ.

തിരശ്ശീലയിൽ വലിയ പരിചയമുണ്ടെങ്കിലും സംഭാഷണങ്ങൾ ഒഴുക്കോടെ പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും കൈവന്നിട്ടില്ല. ചിത്രീകരണത്തിനുമുമ്പ് മാസങ്ങൾനീണ്ട പരിശീലനം ഇപ്പോഴും ആവശ്യമുണ്ട്. സഞ്ജയ് ദത്തൊക്കെ പത്തുമിനിറ്റിനുള്ളിൽ മുഴുപേജ് ഡയലോഗൊക്കെ കാണാതെ പറയും. അങ്ങനെയൊക്കെ ചെയ്യാൻ ഇപ്പോഴും എനിക്ക് പറ്റുന്നില്ല.

1998ൽ ജൂഹി ചൗളയുടെ നായകനായി 'ഖയാമത് സേ ഖയമാത് തകി'ൽ ജൈത്രയാത്ര തുടങ്ങിയ ആമിർ മനസ്സു തുറന്നു. മാസം ആയിരം രൂപയാണ് ഖയാമത് സേ ഖയമാത് തകിൽ എനിക്ക് പ്രതിഫലം ലഭിച്ചത്. ഒന്നരവർഷം നീണ്ടു ചിത്രീകരണം. സിനിമ വമ്പൻ ഹിറ്റായപ്പോൾ ആൾക്കാർ എനിക്ക് ചുറ്റും കൂട്ടംകൂടാൻ തുടങ്ങി. സ്വന്തമായി വണ്ടിയില്ലാത്തതിനാൽ നടന്നും ഓട്ടോയിലും മറ്റുമാണ് എന്റെ സഞ്ചാരം. സിനിമ വന്നപ്പോൾ സത്യം പറഞ്ഞാൽ എന്റെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടമായി ആമിർ അനുസ്മരിച്ചു.

അഭിനേതാവ്, സംവിധായകൻ, എഴുത്തുകാരൻ, പിന്നണി ഗായകൻ, ടിവി ചാനൽ അവതാരകൻ തുടങ്ങി ആമിർഖാന്റെ റോൾ മറ്റു ഖാന്മാരിൽനിന്ന് എക്കാലവും വേറിട്ടതാണ്. ബാലതാരമായും ചെറിയ റോളുകളിലൂടെയും 1973 മുതൽ ആമിർഖാൻ വെള്ളിത്തിരയിലുണ്ട്.

ദിൽ, ദിൽ ഹേ കി മാന്ത നഹി, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഇഷ്‌ക്, സർഫറോഷ്, ലഗാൻ, മംഗൾ പാണ്ഡെ, താരേ സമീൻ പർ, 3 ഇഡിയറ്റ്‌സ്, പീപ്‌ലി ലൈവ്, പികെ, ഡങ്കൽ... ബോളിവുഡിൽ തരംഗമായ ആമിർ ചിത്രങ്ങൾ പിന്നെയും നീളുന്നു. സത്യമേവ ജയതേ, സിഐഡി എന്നീ ടെലിവിഷൻ പരിപാടിയിലും അവതാരകനായി. സംവിധായികയും നിർമ്മാതാവുമായ കിരൺ റാവുവാണ് ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP