Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത രത്‌നയ്ക്ക് താൻ അർഹനല്ല; മമത ബാനർജിക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ

ഭാരത രത്‌നയ്ക്ക് താൻ അർഹനല്ല; മമത ബാനർജിക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ

 മുംബൈ: താൻ ഭാരത രത്‌നയ്ക്ക് അർഹനല്ലെന്ന് അമിതാബ് ബച്ചൻ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മറുപടായിയാണ് അമതാബ് ബച്ചൻ ഇങ്ങനെ പറഞ്ഞത്. അമിതാഭിന് പതമഭൂഷൺ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസമായ അമിതാഭിന് ഭാരതരത്‌ന നൽകണമെന്നും തിങ്കളാഴ്‌ച്ച മമത ട്വീറ്റ് ചെയ്തിരുന്നു.

ഇതിനുള്ള മറുപടിയിലാണ് ഭാരത രത്‌ന താൻ അർഹിക്കുന്നില്ലെന്നും രാജ്യം നൽകുന്ന ഏത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും അമിതാഭ് മറുപടി നൽകിത്. കഴിഞ്ഞ ദിവസമാണ് മമതാ ബാനർജി അമിതാഭിന് ഭാരത രത്‌ന നൽകണമെന്ന് ട്വിറ്ററിലും ഫേസ്‌ബുക്കിലും കുറിച്ചത്.

അഭിനേതാക്കളിൽ ദിലീപ് കുമാറിനും അമിതാഭാ ബച്ചനുമാണ് ഇത്തവണ പത്മ വിഭൂഷൺ നൽകി ആദരിച്ചത്. ഇരുവരുമടക്കം ഒമ്പത് പേർക്കാണ് പത്മ വിഭൂഷൺ പ്രഖ്യാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP