Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടുവിൽ അവർ ബിഗ്‌ബിയെയും കൊന്നു..! അമിതാഭ് ബച്ചൻ അന്തരിച്ചതായി വ്യാജ ചിത്രം പ്രചരിക്കുന്നു; അരിശത്തോടെ ആരാധകർ

ഒടുവിൽ അവർ ബിഗ്‌ബിയെയും കൊന്നു..! അമിതാഭ് ബച്ചൻ അന്തരിച്ചതായി വ്യാജ ചിത്രം പ്രചരിക്കുന്നു; അരിശത്തോടെ ആരാധകർ

മുംബൈ: സോഷ്യൽ മീഡിയയുടെ കൊലക്കത്തിക്ക് ഇരയായ സിനിമാതാരങ്ങൾ നിരവധിയുണ്ട്. മനോരോഗം ബാധിച്ച ഇവരുടെ ഒടുവിലെ ഇരയായത് ബിഗ്‌ബിയാമ്. അമിതാബ് ബച്ചൻ അന്തരിച്ചതായി കാണിച്ചാണ് ഫേസ്‌ബുക്കിൽ വ്യാജ ചിത്രങ്ങളും വാർത്തയും പ്രചരിക്കുന്നത്.

അമിതാഭ് ബച്ചൻ കണ്ണടച്ചു കിടക്കുന്ന ചിത്രത്തിനൊപ്പമാണ് വാർത്ത പരക്കുന്നത്. മകനായ അഭിഷേക് ബച്ചൻ അമിതാഭിനെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രവും പ്രചരിക്കുന്നു. ബച്ചന് സുഖമില്ലാതിരിക്കുകയാണ് എന്ന വാർത്തകൾക്ക് പിന്നാലെ എത്തിയ ഈ ചിത്രവും റിപ്പോർട്ടും ആരാധകർക്കിടയിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാൽ, നിലവിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രം വർഷങ്ങൾക്ക് മുൻപ് ബച്ചൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എടുത്തിട്ടുള്ളതാണ്. കഴിഞ്ഞ വർഷം വാട്‌സ് ആപ്പിലും ഇത്തരം വ്യാജ വാർത്ത പ്രചരിച്ചിരുന്നു. സമാനമായ സംഭവമാണ് ആവർത്തിച്ചിരിക്കുന്നത്.

അതേസമയം, വ്യാജ വാർത്തയിൽ ബച്ചൻ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP