Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശങ്കറിന്റെ വിളി വന്നപ്പോൾ ഉടൻ ഞാൻ രജനിയെ വിളിച്ചു; റോബർട്ടിൽ വില്ലൻ വേഷത്തിൽ അഭിനയിക്കരുതെന്ന് സ്‌റ്റൈൽ മന്നൻ അഭ്യർത്ഥിച്ചു; രണ്ടാം ഭാഗത്തെ ക്ഷണവാർത്ത അസംബന്ധവും; തമിഴ് സിനിമ വേണ്ടെന്നുവച്ചതിനെ കുറിച്ച് ബച്ചൻ തുറന്നു പറയുന്നു

ശങ്കറിന്റെ വിളി വന്നപ്പോൾ ഉടൻ ഞാൻ രജനിയെ വിളിച്ചു; റോബർട്ടിൽ വില്ലൻ വേഷത്തിൽ അഭിനയിക്കരുതെന്ന് സ്‌റ്റൈൽ മന്നൻ അഭ്യർത്ഥിച്ചു; രണ്ടാം ഭാഗത്തെ ക്ഷണവാർത്ത അസംബന്ധവും; തമിഴ് സിനിമ വേണ്ടെന്നുവച്ചതിനെ കുറിച്ച് ബച്ചൻ തുറന്നു പറയുന്നു

ങ്കർ സിനിമയായ റോബർട്ടിൽ അഭിനയിക്കുന്നതിനെ കുറിച്ച് സാക്ഷാൽ അമിതാഭ് ബച്ചൻ ചിന്തിച്ചിരുന്നു. എന്നാൽ റോബോട്ടിൽ വില്ലൻ വേഷത്തിൽ എത്തരുതെന്ന് രജനീകാന്ത് അഭ്യർത്ഥിച്ചതോടെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം അമിതാഭ് ബച്ചൻ പിന്മാറി. ഒരു അഭിമുഖത്തിലാണ് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്. റോബർട്ടിന്റെ ആദ്യ ഭാഗത്തിലായിരുന്നു ഇത്. ഈ സിനിമ സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു.

2010 പ്രദർശനത്തിന് എത്തിയ റോബോട്ടിൽ വില്ലൻ വേഷം അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ശങ്കർ തന്നെ സമീപിച്ചിരുന്നതായി ബച്ചൻ പറഞ്ഞു. 'ഉടൻ ഞാൻ രജനിയെ വിളിച്ചു. എന്നാൽ റോബോട്ടിൽ വില്ലൻ വേഷത്തിൽ അഭിനയിക്കരുതെന്ന് രജനി തന്നോട് അഭ്യർത്ഥിച്ചു. പ്രേക്ഷകർ അത് അംഗീകരിക്കില്ലെന്നും രജനി പറഞ്ഞു. ഞാൻ രജനിയുടെ അഭ്യർത്ഥന സ്വീകരിച്ചു' ബിഗ് ബി പറയുന്നു. റോബോട്ടിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനായി ബച്ചൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സമീപിച്ചതായ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളെ അഭിമുഖത്തിൽ ബച്ചൻ തള്ളിക്കളഞ്ഞു.

രജനികാന്തിനോട് എന്നും ബച്ചന് ബഹുമാനമാണ്. ഇത് തന്നെയാണ് റോബർട്ടിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലും പ്രതിഫലിച്ചത്. രജനിയുടെ ആദ്യ ഹിന്ദി ചിത്രമായ അന്ധ കാനൂനിൽ ബച്ചനും അതിഥിവേഷത്തിൽ എത്തിയിരുന്നു. സ്‌റ്റൈൽ മന്നൻ രജനികാന്തിന് വയസ്സ് അറുപത്തിയഞ്ചായി. സ്‌റ്റൈൽ മന്നന് അറുപത്തിയഞ്ചിന്റെ ചെറുപ്പമാണെന്നാണ് ബച്ചന്റെ പക്ഷം. രജനികാന്ത് തന്നെയാണ് ഏറ്റവും വലിയ താരം. ഏറ്റവും മികച്ചതും. എല്ലാ അർഥത്തിലും ഒരു ബോസ്. രജനിയുമായി എന്നെ താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നും ബച്ചൻ പറഞ്ഞിട്ടുണ്ട്.

തമിഴ് ജനതയ്ക്ക് രജനിയോടുള്ള ആരാധനയെ മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് പ്രവർത്തിച്ചവരുമാണ്. തന്റെ എളിമയും വിനയുമാണ് രജനിയുടെ മഹത്വം. നടന്മാരെ രാജാക്കന്മാരെന്നും ചക്രവർത്തിമാരെന്നുമൊക്കെ വിശേഷിപ്പിക്കുന്നതിൽ എനിക്ക് വിശ്വാസമില്ല. എങ്കിലും രജനി ചലച്ചിത്രരംഗത്തെ ഒരു ചക്രവർത്തി തന്നെയാണെന്ന് ഞാൻ പറയും. രജനിയുടെ ഭൂതകാലത്തെ കുറിച്ച് നമ്മൾ ചിന്തിക്കണം. അത്ര താഴ്ന്ന നിലയിൽ നിന്ന് വന്ന് ഇന്നത്തെ അവസ്ഥയിലെത്താൻ രജനി നടത്തിയ കഠിനാധ്വാനവും ത്യാഗവും ലോകമെങ്ങുമുൽയുവാക്കൾക്ക് മാതൃകയാകേണ്ടതാണെന്നും ബച്ചൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

ഇത്ര ഉന്നതിയിലെത്തിയിട്ടും മണ്ണിൽ ഒരു സാധാരണക്കാരനെപ്പോലെ കഴിയുന്ന രജനിയുടെ എളിയ ജീവിതവും മാതൃകാപമാണ്. സിനിമയിലെത്തും മുൻപുള്ള സുഹൃത്തുക്കൾ ഇപ്പോഴും രജനിക്കൊപ്പമുണ്ട്. ആദ്യമായി വാങ്ങിയ ഫിയറ്റ് കാർ പോലും രജനി ഇപ്പോഴും സൂക്ഷിക്കുന്നു. ഇപ്പോഴും അതിൽ സഞ്ചരിക്കുന്നു-ബച്ചൻ പറഞ്ഞു. ഇതൊക്കെ തന്നെ രജിനിയുടെ ഫാനാക്കിയെന്നാണ് ബച്ചൻ പലപ്പോഴും വിശദീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP