Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ യോഗത്തിൽ മഞ്ജു പങ്കെടുക്കുന്നില്ല; വ്യക്തിപരമായ അസൗകര്യമെന്ന് ഇന്നസെന്റിനെ അറിയിച്ചു; യോഗ ഹാളിൽ മൊബൈൽ ഫോണിന് കർശന നിയന്ത്രണം ഏർപ്പെടുത്തി

അമ്മ യോഗത്തിൽ മഞ്ജു പങ്കെടുക്കുന്നില്ല; വ്യക്തിപരമായ അസൗകര്യമെന്ന് ഇന്നസെന്റിനെ അറിയിച്ചു; യോഗ ഹാളിൽ മൊബൈൽ ഫോണിന് കർശന നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നലെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇതോടെ വിവാദങ്ങൾ കത്തിപ്പടരുകയും അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിക്കുകയുമുണ്ടായി. ഇങ്ങനെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വേളയിലാണ് ഇന്ന് താരസംഘടനയുടെ വാർഷിക പൊതുയോഗം നടക്കുന്നത്. യോഗത്തിൽ നടി മഞ്ജു വാര്യർ പങ്കെടുക്കില്ല. മറ്റ് ചില പ്രധാന താരങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. വ്യക്തിപരമായ അസൗകര്യത്തെ തുടർന്നാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് മഞ്ജു വാര്യർ സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതേ സമയം ഇന്ന് കൊച്ചിയിൽ നടക്കുന്ന എക്സിക്യുട്ടീവ് യോഗത്തിൽ നിന്ന് രമ്യാ നമ്പീശനും വിട്ടുനിൽക്കുമെന്ന് അറിയുന്നു.

എക്സിക്യുട്ടീവ് യോഗത്തിലും ജനറൽ ബോഡിയിലും നടിയെ ആക്രമിച്ച സംഭവവും തുടർന്നുള്ള വെളിപ്പെടുത്തലും ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണവും ചർച്ച ചെയ്യില്ല. പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ പരിധിയിലുള്ള വിഷയമായതിനാൽ ചർച്ച ആവശ്യമില്ലെന്നാണ് സംഘടനാ നിലപാട്.

കൊച്ചി ക്രൗൺ പ്ലാസയിൽ ഇന്ന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ദിലീപ് പങ്കെടുക്കുന്ന കാര്യവും സംശയമാണ്. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യൽ ആറ് മണിക്കൂറിന് ശേഷവും തുടരുകയാണ്. ചോദ്യം ചെയ്യൽ ഇനിയും നീളാനിടയായാൽ ദിലീപിന് പങ്കെടുക്കാനാകില്ല. 18 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഇന്ന് വൈകിട്ട് യോഗം ചേരുന്നത്. കുക്കു പരമേശ്വരനും രമ്യാ നമ്പീശനുമാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രതിനിധികൾ.

നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംഘടനയിലെ അംഗങ്ങൾ രണ്ട് തട്ടിലാണ്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത ചില താരങ്ങളാണെന്ന സലിംകുമാറിന്റെ പ്രസ്താവനയും ദിലീപിനെതിരെയുള്ള ആരോപണങ്ങളിൽ സംഘടന പ്രതികരിക്കാത്തതും സംഘടനയിൽ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP