Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുകെയിലെ ലാലേട്ടൻ ഷോയ്‌ക്കെത്തിയത് ആയിരങ്ങൾ; നിന്നു തിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടി കാണികൾ; താരപ്രവേശത്തിൽ മോഹൻലാൽ നിറഞ്ഞപ്പോൾ സദസിനെ കയ്യിലെടുത്ത് പിഷാരടിയും സുരാജും പാഷാണം ഷാജിയും; ബിർമിങ്ഹാം നഗരം ഇന്നലെ കൊച്ചു കേരളമായി മാറിയത് ഇങ്ങനെ

യുകെയിലെ ലാലേട്ടൻ ഷോയ്‌ക്കെത്തിയത് ആയിരങ്ങൾ; നിന്നു തിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടി കാണികൾ; താരപ്രവേശത്തിൽ മോഹൻലാൽ നിറഞ്ഞപ്പോൾ സദസിനെ കയ്യിലെടുത്ത് പിഷാരടിയും സുരാജും പാഷാണം ഷാജിയും; ബിർമിങ്ഹാം നഗരം ഇന്നലെ കൊച്ചു കേരളമായി മാറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബിർമിങ്ഹാം: ബിർമിങാഹമിനെ കൊച്ചു കേരളമാക്കിയാണ് ആനന്ദ് ടിവി അവാർഡ് നൈറ്റ് ഇത്തവണ കടന്നു പോകുന്നത്. ഹാസ്യ സമ്രാട്ടുകളുടെ ആഘോഷ നിരയ്‌ക്കൊപ്പം താരങ്ങളുടെ വ്യക്തി ജീവിതവും വേദിയിൽ ചർച്ചയാവുക ആയിരുന്നു. എന്റെ ചങ്കാണ് ലാൽ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്.

ആനന്ദ് ടി വി അവാർഡിനൈറ്റിന് യുകെ മലയാളികൾ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയപ്പോൾ മലയാളത്തിന്റെ പ്രിയതാരങ്ങൾക്കും ആഹ്ലാദം. മികച്ച സാങ്കേതിക തികവോടെ നടത്തിയ അവാർഡ് നിശ താരനിബിഢമായപ്പോൾ കാണികളിലും ആവേശം നിറഞ്ഞു നിന്നു. വൈകിട്ട് 5.30ന് തുടങ്ങിയ കലാമാമാങ്കം രാത്രി 10 മണിവരെ നീണ്ടു നിന്നു. നെഞ്ചുവിരിച്ചു... ലാലേട്ടൻ... മീശ പിരിച്ചു... ലാലേട്ടൻ... എന്ന പാട്ട് കരഘോഷത്തോടെയും ആർപ്പുവിളികളോടെയും പാടി എഴുന്നേറ്റു നിന്നുകൊണ്ടാണ് യു കെ മലയാളികൾ ലാലിനെ വരവേറ്റത്.

തന്റെ പുതിയ ചിത്രമായ നീരാളിയിലെ സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ പാട്ട് ലാൽ ലൈവായി പാടിയപ്പോൾ ഒപ്പം നിറഞ്ഞത് കയ്യടിയും ഹർഷാരവങ്ങളും മാത്രമായിരുന്നു. ബിജുമേനോനും സംയുക്തയും വേദിയിൽ വന്നപ്പോൾ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. കണ്ണഞ്ചിപ്പിക്കുന്ന വിവിധ ഗ്രൂപ്പുകളുടെ നൃത്ത വിസ്മയങ്ങൾ, ലാലിന് ആദരിച്ചുള്ള പഴയപാട്ടുകൾ ചേർത്തുള്ള പ്രത്യേക പരിപാടി മനോജ് കെ ജയനും സിത്താരയും ചേർന്ന് പാടി അവതരിപ്പിച്ചപ്പോൾ പിന്നണിയിൽ സിനിമകളിലെ രംഗങ്ങൾ ബിഗ് സ്‌ക്രീനിൽ നിറഞ്ഞു. രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ധർമ്മജൻ, പാഷാണം ഷാജി എന്നിവരുടെ ഹാസ്യവിരുന്നുകൾ നിറഞ്ഞ സദസ്സിന് ഹരമായി മാറി.

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തന്റെ സാന്നിധ്യം ഒന്നുകൊണ്ടുതന്നെ അവാർഡ് മലയാളത്തിന് നൈറ്റ് ആഹ്ലാദകരമാക്കി മാറ്റി. സുരാജ് ഉൾപ്പടെയുള്ള മലയാള സിനിമയുടെ താരനിര യുകെ മലയാളികൾക്ക് മറക്കാനാകാത്ത ഒരു സായാഹ്നം ആണ് ആനന്ദ് ടിവി അവാർഡ് നൈറ്റിൽ ഹിപ്പൊഡ്രാമിൽ ഇന്നലെ സമ്മാനിച്ചത്. 2018ലെ ആനന്ദ് ടിവി ഫിലിം അവാർഡ് നൈറ്റ് മികച്ച നടനായി മോഹൻലാലും, മികച്ച നടിയായി പാർവ്വതിയും മികച്ച ക്യാരക്റ്റർ നടനായി സുരാജ് വെഞ്ഞാറുംമൂടും പുരസ്‌കാരം നേടി.

മികച്ച ജനപ്രിയ നടനായി ബിജുമേനോനും, ആനന്ദ് ടി വി സ്‌പെഷ്യൽ അവാർഡ് അനുശ്രീയും നേടിയപ്പോൾ, ഹാസ്യ നടനുള്ള അവാർഡ് ധർമ്മജൻ ബോൾഗാട്ടിയും, മികച്ച ഗായകൻ ആയി വിജയ് യേശുദാസും, ഗായികയായി സിത്താരയും മികച്ച സിനിമയായി തൊണ്ടിമുതലും ദൃക്സാക്ഷിയും, മികച്ച സംവിധായകനായി ദിലീഷ് പോത്തനും (തോണ്ടി മുതലും ദൃക്സാക്ഷിയും) അവാർഡ് ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP