Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയുമല്ല; ആഞ്ജനേയനുമായി ഒരു പ്രശ്നവുമില്ല: ഗോസിപ്പുകൾക്ക് മറുപടിയുമായി അനന്യ രംഗത്ത്

ഗർഭിണിയുമല്ല; ആഞ്ജനേയനുമായി ഒരു പ്രശ്നവുമില്ല: ഗോസിപ്പുകൾക്ക് മറുപടിയുമായി അനന്യ രംഗത്ത്

"ഒരാളുടെ ശരീരവും രൂപവും വച്ചാണോ അയാളുടെ സ്വഭാവം തീരുമാനിക്കുന്നത്? ആളുകളുടെ സങ്കല്പത്തിന് അനുസരിച്ചുള്ള ഭർത്താവിനെ ഞാൻ കണ്ടെത്തണം എന്നുപറയുന്നതിൽ എന്താണർത്ഥം?" ചോദ്യം മലയാളികളോടാണ്. ചോദിക്കുന്നത് അനന്യയും.

തോക്കുസ്വാമിയുടെ വാക്കുകേട്ട് രണ്ടാംകെട്ടുകാരനെ വരിച്ച നടി, ഉപ്പുഭരണിക്കൊപ്പം ജീവിതം തുടങ്ങിയവൾ എന്നുവേണ്ട, എന്തൊക്കെ അനാവശ്യങ്ങളാണ് ഈ ചെറുപ്പക്കാരി കേട്ടത്. സെലിബ്രിറ്റി ആയിപ്പോയാൽ നാട്ടുകാർ പറയുമ്പോലെ ജീവിക്കണം എന്ന അലിഖിത നിയമം ലംഘിച്ചതിന് സോഷ്യൽ മീഡിയയിൽ മാസ് ലിഞ്ചിങ്ങിനു വിധേയയായ മറ്റൊരു സിനിമാ നടി എന്നതിനപ്പുറം തനിക്കും കുടുംബത്തിനും നേരെ ഉണ്ടാകുന്ന അതിരുകടന്ന വിമർശനങ്ങൾക്ക് തൂക്കമൊപ്പിച്ചു മറുപടി നൽകാനുള്ള ആർജ്ജവമുള്ള കരുത്തുള്ള പെൺകുട്ടി എന്ന ഇമേജിലേക്ക് മാറാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇന്ന് അനന്യ.

ആഞ്ജനേയനുമായുള്ള ബന്ധത്തിൽ ഉലച്ചിൽ, അനന്യ ഗർഭിണി തുടങ്ങി സിനിമ കുറഞ്ഞതോടെ ഉണ്ടായ കിംവദന്തികൾ ഒട്ടേറെയാണ്. എന്നാൽ താൻ ഗർഭിണിയല്ലെന്നും ആഞ്ജനേയനുമായുള്ള ബന്ധത്തിൽ സംതൃപ്തയാണെന്നും അനന്യ പറയുന്നു. മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അനന്യ ഗോസിപ്പുകൾ സത്യമല്ലെന്നു തുറന്നുപറയുന്നത്.

ആഞ്ജനേയൻ വളരെ സ്നേഹമുള്ള വ്യക്തിയാണെന്നും തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും അനന്യ അഭിമുഖത്തിൽ പറയുന്നു. തങ്ങൾ ഒന്നിച്ചുജീവിച്ചുതുടങ്ങിയ ശേഷം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു പുരുഷൻ വേറെയില്ലെന്നും അനന്യ പറയുന്നു.

"ആഞ്ജനേയനെപ്പോലെ ഒരു പുരുഷനും ഇത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ല. ഒരുപാട് മോശമായി ചിത്രീകരിക്കപ്പെട്ടു. മൂന്ന് കുട്ടികളുടെ അച്ഛൻ, ഒരുപാട് സ്ത്രീകളെ വഴിയാധാരമാക്കിയവൻ... എന്തൊക്കെ കള്ള വാർത്തകളാണ് വന്നുകൊണ്ടിരുന്നത്... ഏതൊരാൾക്കും ചില ആംഗിളുകളിൽ ഫോട്ടോയെടുത്താൽ ഭംഗി കുറയും. അത്തരം ഫോട്ടോകൾ എടുത്ത് അദ്ദേഹത്തെ വിരൂപനാക്കി ചിത്രീകരിച്ചു" - അനന്യ കുറ്റപ്പെടുത്തുന്നു.

താൻ നല്ല പ്രൊജക്ടുകൾക്കായുള്ള കാത്തിരിപ്പിലാണ് എന്നും അനന്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP